ക്രിസ്റ്റ്യാനോ യുവന്റസ് വിട്ട് പോർച്ചുഗലില്ലേക്ക് തിരികെയെത്തുമോ? പെപെ പറയുന്നു!

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗല്ലിലും റയലിലും കളിച്ച താരമാണ് പെപെ. മാത്രമല്ല സൂപ്പർ താരത്തിന്റെ സുഹൃത്തുക്കളിൽ ഒരാളുമാണ് പെപെ. എന്നാൽ പെപെ പോർട്ടോയായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയുടെ യുവന്റസിന് വിലങ്ങുതടിയായത്. യുവന്റസിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തന്നെ പോർട്ടോ പരാജയപ്പെടുത്തുകയായിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. യുവന്റസ് വിട്ടു കൊണ്ട് തന്റെ ജന്മദേശമായ പോർച്ചുഗല്ലിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് മടങ്ങുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിന് സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പെപെ.കഴിഞ്ഞ ദിവസം നോവോക്ക് നൽകിയ അഭിമുഖത്തിലാണ് പെപെ തന്റെ സഹതാരത്തെ കുറിച്ച് സംസാരിച്ചത്. ക്രിസ്റ്റ്യാനോ യുവന്റസിൽ ഹാപ്പിയാണെന്നും അദ്ദേഹം ഇനിയും അവിടെ കുറച്ചു വർഷങ്ങൾ കൂടി തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് പെപെ പറഞ്ഞിട്ടുള്ളത്.

” എനിക്ക് ക്രിസ്റ്റ്യാനോയെ നന്നായി അറിയാം. പലരും അദ്ദേഹം പോർച്ചുഗല്ലിലേക്ക് തന്നെ മടങ്ങി വരുമെന്ന് പറയുന്നവരുണ്ട്. അവർ എന്ത് അർത്ഥത്തിലാണ് അത്‌ പറയുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.അദ്ദേഹം യുവന്റസിൽ സന്തോഷവാനാണ്.നിലവിൽ സിരി എയിലെ ടോപ് സ്‌കോറർ അദ്ദേഹമാണ്.ഓരോ വർഷവും മുപ്പതിൽ പരം ഗോളുകൾ നേടുന്നതിന്റെ ബുദ്ധിമുട്ട് അറിയാത്തവരാണ് ഇപ്പോൾ അദ്ദേഹത്തെ വിമർശിച്ചു കൊണ്ടിരിക്കുന്നത്.ക്രിസ്റ്റ്യാനോ ചെയ്തു തീർത്തതെല്ലാം അസാധാരണമായ കാര്യങ്ങളാണ്.അദ്ദേഹം ഇനിയും കുറച്ചു വർഷം അവിടെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഫുട്ബോൾ ആരാധകർക്ക് അദ്ദേഹം സന്തോഷം നൽകുന്നു.പോർച്ചുഗൽ ടീമിനെ നല്ല രീതിയിൽ പ്രതിനിധീകരിക്കുന്നു.അദ്ദേഹം എപ്പോഴും അതാണ് ചെയ്യാറുള്ളത് ” പെപെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *