ക്രിസ്റ്റ്യാനോ മുപ്പത്തിയഞ്ചുകാരനാണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമെന്ന് ഡിലൈറ്റ്
യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തി സഹതാരം മത്യാസ് ഡിലൈറ്റ് രംഗത്ത്. ക്രിസ്റ്റ്യാനോക്ക് മുപ്പത്തിയഞ്ച് വയസ്സാണ് എന്നുള്ളത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിസ്റ്റ്യാനോ തന്നെയാണെന്നുമാണ് ഡിലൈറ്റ് പറഞ്ഞത്. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുവന്റസിനെയുമൊക്കെ കുറിച്ച് പരാമർശിച്ചത്. അത്പോലെ തന്നെ ഗോൾകീപ്പർ ബഫണിനെ കുറിച്ചും ഡിലൈറ്റ് മനസ്സ് തുറന്നു. ഒരു പിതാവിനെ പോലെയാണ് താൻ ബഫണിനെ കാണുന്നതെന്നും അദ്ദേഹത്തിന്റെ പക്കലിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഡിലൈറ്റ് കൂട്ടിച്ചേർത്തു.
Juventus defender Matthijs de Ligt believes teammate Cristiano Ronaldo is the greatest player of his generation.
— Kick Off (@KickOffMagazine) June 7, 2020
Full story: https://t.co/0uNmJScZ9z pic.twitter.com/anZwShhpdT
” അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിലെ യുവതാരങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ക്രിസ്റ്റ്യാനോ. പരിശീലനവേളകളിലെ അദ്ദേഹത്തിന്റെ ആവേശം കണ്ട് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അദ്ദേഹത്തെ പോലെയാവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസ്സാണ് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ് ” ഡിലൈറ്റ് ക്രിസ്റ്റ്യാനോയെ കുറിച്ച് പറഞ്ഞു. ” ഞങ്ങൾക്ക് മികച്ച ഒരു ടീമുണ്ട്. ടീമിൽ ഏറ്റവും കൂടുതൽ തമാശക്കാർ സൗത്ത് അമേരിക്കൻ താരങ്ങളാണ്. റൊണാൾഡോക്ക് ശേഷം എനിക്ക് ഏറ്റവും കൂടുതൽ മതിപ്പ് തോന്നിയ താരങ്ങളാണ് പൌലോ ദിബാലയും റോഡ്രിഗോ ബെന്റാൻകറും. രണ്ടുപേരും സാങ്കേതികതികവിന്റെ കാര്യത്തിൽ മുന്നിലാണ്. ഒരു അണ്ടർറേറ്റഡ് താരമാണ് റോഡ്രിഗോ. തീർച്ചയായും അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട് ” ഡിലൈറ്റ് അഭിമുഖത്തിൽ പറഞ്ഞു.
Hard to believe Cristiano Ronaldo is 35 when you see him train: De Ligt pic.twitter.com/8erQidSxCg
— Cristiano Ronaldo Motivation™ (@madeirien) June 7, 2020