ക്രിസ്റ്റ്യാനോ പെനാൽറ്റി പാഴാക്കി, പിർലോ പ്രതികരിച്ചതിങ്ങനെ !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങാനായിരുന്നു യുവന്റസിന്റെ വിധി. 1-1 എന്ന സ്കോറിനായിരുന്നു യുവന്റസ് അറ്റലാന്റയോട് സമനിലയിൽ കുരുങ്ങിയത്. മത്സരത്തിന്റെ അറുപത്തിയൊന്നാം മിനുട്ടിൽ ലീഡ് നേടാനുള്ള ഒരു സുവർണാവസരം യുവന്റസിന് ലഭിച്ചിരുന്നു. എന്നാൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കുകയായിരുന്നു. റൊണാൾഡോ പെനാൽറ്റി പാഴാക്കുക എന്നുള്ളത് അപൂർവകാഴ്ച്ചയാണ്.താരം അവസാനമായി നേടിയ നാലു ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു. എന്നാൽ ഇന്നലെ താരത്തിന് പിഴക്കുകയായിരുന്നു. പക്ഷെ താരത്തിന് പിന്തുണയർപ്പിച്ചു കൊണ്ടാണ് പരിശീലകൻ പിർലോ രംഗത്ത് വന്നത്. അത് സാധാരണരീതിയിൽ സംഭവിക്കുന്നതാണ് എന്നാണ് മത്സരശേഷം പിർലോ പറഞ്ഞത്. കൂടാതെ ദിബാലയെ കുറിച്ചും പിർലോ സംസാരിച്ചു. മത്സരത്തിൽ ദിബാലയെ പിർലോ പുറത്തിരുത്തിയിരുന്നു.
Pari in #JuveAtalanta, Pirlo non è proprio felice ⚪️⚫️ https://t.co/EbaKbYeRsf
— Goal Italia (@GoalItalia) December 16, 2020
” ഞങ്ങൾ ഒരു പെനാൽറ്റി പാഴാക്കി. പക്ഷെ ഇത് സംഭവിക്കുന്ന ഒരു കാര്യമാണ്. ഒരുപാട് സമയങ്ങൾക്കിടയിൽ ഇത് ഒരു തവണ സംഭവിച്ചേക്കാം. ഇത് സഹതാപമുണർത്തുന്നതാണ്. കാരണം ഞങ്ങൾക്ക് മുന്നോട്ട് പോകാനാവിശ്യമായത് തരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു ” പിർലോ പറഞ്ഞു. അതേസമയം ദിബാലയുടെ വിഷയത്തിലും പിർലോ വിശദീകരണം
നൽകി. “ഇത്തരം പ്രശ്നങ്ങൾ എന്നുള്ളത് ക്ലബ്ബിന്റെ ഭാഗമാണ്. ഇവിടുത്തെ പരിശീലകൻ ഞാനാണ്. ഞാനാണ് എല്ലാ താരങ്ങളെയും ഇവിടെ പരിശീലിപ്പിക്കുന്നത്. അദ്ദേഹം ആ താരങ്ങളിൽ ഒരാളാണ്. ഞാൻ അദ്ദേഹം കളത്തിനകത്ത് പരിശീലനം ചെയ്യുന്നതിനെ കുറിച്ച് മാത്രമേ ചിന്തിക്കുന്നോള്ളൂ ” പിർലോ പറഞ്ഞു.
😱 Cristiano Ronaldo has penalty saved 😱 pic.twitter.com/4KZPuJZdAY
— B/R Football (@brfootball) December 16, 2020