ക്രിസ്റ്റ്യാനോ തന്നെ രക്ഷകൻ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം
സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിരണ്ടാം റൗണ്ട് പോരാട്ടത്തിൽ അറ്റലാന്റയോട് സമനില വഴങ്ങാനായിരുന്നു കരുത്തരായ യുവന്റസിന്റെ വിധി. 2-2 എന്ന സ്കോറിനായിരുന്നു അറ്റലാന്റയോട് യുവന്റസ് സമനിലയിൽ കുരുങ്ങിയത്. ഒരർത്ഥത്തിൽ യുവന്റസ് സമനില പിടിച്ചു വാങ്ങി എന്ന് പറയുന്നതാവും ശരി. ഓരോ തവണയും പിന്നിൽ നിന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പെനാൽറ്റിയിലൂടെ യുവന്റസിന് സമനില നേടികൊടുത്തത്.മത്സരത്തിൽ ലഭിച്ച രണ്ട് പെനാൽറ്റിയും പിഴവുകൾ ഒന്നും തന്നെ കൂടാതെ ലക്ഷ്യം കണ്ട ക്രിസ്റ്റ്യാനോക്ക് തന്നെയാണ് യുവന്റസ് നിരയിൽ ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചിട്ടുള്ളത്. ഹൂസ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് പ്രകാരം 7.3 ആണ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ പകരക്കാരന്റെ വേഷത്തിലിറങ്ങി ഗോൾ കണ്ടെത്തിയ മാലിനോവ്സ്ക്കിയാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം 7.7 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. എന്നാൽ ടീം റേറ്റിംഗിൽ യുവന്റസിനെക്കാൾ കൂടുതൽ റേറ്റിംഗ് അറ്റലാന്റക്കാണ് ലഭിച്ചിട്ടുള്ളത്. അറ്റലാന്റക്ക് 6.57 ലഭിച്ചപ്പോൾ 6.50 ആണ് യുവന്റസിന് ലഭിച്ചത്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Cristiano Ronaldo has scored in all six games since Serie A’s restart 🎯 pic.twitter.com/qRvPgkiYvG
— B/R Football (@brfootball) July 11, 2020
യുവന്റസ് : 6.50
ക്രിസ്റ്റ്യാനോ : 7.3
ദിബാല : 6.7
ബെർണാഡ്ഷി : 6.2
ബെന്റാൻകർ : 7.6
മറ്റിയൂഡി : 6.7
റാബിയോട്ട് : 6.4
ക്വഡ്രാഡോ : 6.1
ബൊനൂച്ചി : 6.4
ലൈറ്റ് : 6.4
ഡാനിലോ : 6.2
സീസെസ്നി : 5.6
റാംസി : 6.1(സബ്)
സാൻഡ്രോ : 7.1(സബ്)
കോസ്റ്റ : 6.6(സബ്)
ഹിഗ്വയ്ൻ : 6.0 (സബ്)