ക്രിസ്റ്റ്യാനോ ഗോളടിച്ചു, സന്തോഷം കൊണ്ട് തുള്ളിച്ചാടി മകൻ, വീഡിയോ!
ഇന്നലെ കോപ്പ ഇറ്റാലിയയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഇന്ററിനെ തകർത്തു വിട്ടത്. മത്സരത്തിൽ യുവന്റസിന്റെ രണ്ടു ഗോളുകളും ക്രിസ്റ്റ്യാനോയാണ് നേടിയത്. ഒന്നാം ഗോൾ പെനാൽറ്റിയിലൂടെയാണ് നേടിയതെങ്കിൽ രണ്ടാം ഗോൾ ഡിഫൻസിന്റെ പിഴവ് മുതലെടുത്തു കൊണ്ടാണ് റൊണാൾഡോ നേടിയത്. ഇതോടെ ആദ്യപാദ സെമി ഫൈനൽ തങ്ങളുടെ വരുതിയിലാക്കാൻ യുവന്റസിന് സാധിച്ചു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷിക്കുന്ന മകന്റെ വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ. ക്രിസ്റ്റ്യാനോ ജൂനിയറാണ് റൊണാൾഡോയുടെ ഗോൾ പെനാൽറ്റി ഗോൾ മതിമറന്നാഘോഷിച്ചത്.
Pfff… ¡Qué bello video! 🥰
— Goal en español (@Goal_en_espanol) February 2, 2021
La emoción del hijo de Cristiano Ronaldo lo es todo ❤️ pic.twitter.com/AyyLbdFatW
മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് റൊണാൾഡോ പെനാൽറ്റി എടുക്കുന്നത്. ഒരു പിഴവും കൂടാതെ റൊണാൾഡോ ഈ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇത് ടിവിയിൽ വീക്ഷിച്ചിരുന്ന റൊണാൾഡോ ജൂനിയർ ഇരുന്നിടത്ത് നിന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇനി ഫെബ്രുവരി പത്താം തിയ്യതിയാണ് ഇതിന്റെ രണ്ടാം പാദ മത്സരം നടക്കുന്നത്.നാപോളി-അറ്റലാന്റ മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ ഇന്റർ-യുവന്റസ് മത്സരത്തിലെ വിജയികൾ നേരിടേണ്ടി വരിക.
Pfff… ¡Qué bello video! 🥰
— Goal en español (@Goal_en_espanol) February 2, 2021
La emoción del hijo de Cristiano Ronaldo lo es todo ❤️ pic.twitter.com/AyyLbdFatW