ക്രിസ്റ്റ്യാനോയെ പുതിയ റോളിൽ ഉപയോഗിക്കാൻ അലെഗ്രി!
ഈ സിരി എ സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിലായിരുന്നു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ റൊണാൾഡോ വിജയഗോൾ നേടിയെന്ന് തോന്നിച്ചുവെങ്കിലും ആ ഗോൾ ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ഏതായാലും വരുന്ന എംപോളിക്കെതിരെയുള്ള മത്സരത്തിൽ താരം ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Juventus boss Max Allegri wants Cristiano Ronaldo to play a new role this season, with clubs yet to come forward for the Portuguese, report Corriere della Sera.https://t.co/09jJH4wu0w
— Get Italian Football News (@_GIFN) August 24, 2021
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു പുതിയ റോളിൽ ഉപയോഗിക്കാനാണ് ഇപ്പോൾ പരിശീലകനായ മാസ്സിമിലിയാനോ അലെഗ്രി തീരുമാനിച്ചിട്ടുള്ളത്. അതായത് 36-കാരനായ റൊണാൾഡോയുടെ പ്രായം പരിഗണിക്കേണ്ട വിഷയമാണ് എന്നാണ് അലെഗ്രി ചിന്തിക്കുന്നത്. അത്കൊണ്ട് തന്നെ റൊണാൾഡോയെ സീസണിലെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാൻ പരിശീലകന് പദ്ധതിയില്ല. മറിച്ച് കുറച്ച് മത്സരങ്ങളിൽ വിശ്രമം നൽകി, പ്രധാനപ്പെട്ട മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉപയോഗിക്കാനാണ് അലെഗ്രി ആലോചിക്കുന്നത്. പക്ഷേ ഏതൊക്കെ മത്സരങ്ങളിൽ കളിക്കണം, ഏതൊക്കെ മത്സരങ്ങളിൽ വിശ്രമം വേണം എന്നുള്ളത് ക്രിസ്റ്റ്യാനോക്ക് തീരുമാനിക്കാൻ കഴിഞ്ഞേക്കും. ചുരുക്കത്തിൽ റൊണാൾഡോക്ക് ആവിശ്യമായ വിശ്രമങ്ങൾ നൽകി ഫലപ്രദമായി ഉപയോഗിക്കാനാണ് പരിശീലകന്റെ പദ്ധതി.ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ല സെറയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏതായാലും റൊണാൾഡോയുടെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നില നിൽക്കുന്നുണ്ട്.താരത്തെ മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നിവരെ ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ ഇപ്പോഴും സജീവമാണ്. ഏതായാലും നിലവിൽ താരം യുവന്റസിൽ തന്നെ തുടരാനാണ് സാധ്യതകൾ.