ക്രിസ്റ്റ്യാനോയെയും ദിബാലയെയും ഒരുമിച്ച് ഇറക്കൽ ബുദ്ധിമുട്ടെന്ന് സരി

യുവന്റസിന്റെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പൌലോ ദിബാലയെയും ഒരുമിച്ച് കളിപ്പിക്കൽ ഏറെ ബുദ്ദിമുട്ടേറിയ കാര്യമാണ് യുവന്റസ് പരിശീലകൻ സരി. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം യുവന്റസിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് വെളിപ്പെടുത്തിയത്. എന്നാൽ ഈ വെല്ലുവിളി കൈകാര്യം ചെയ്യുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അസാമാന്യപ്രതിഭയുള്ള താരമാണ് ദിബാല. തീർച്ചയായും ക്രിസ്റ്റ്യാനോയെയും ദിബാലയെയും ഒരുമിച്ച് ഇറക്കുക എന്നുള്ളത് ബുദ്ദിമുട്ടേറിയ കാര്യമാണ്. രണ്ട് പേരെയും ഒരുമിച്ച് കളത്തിലേക്കിറക്കുക എന്നത് ലളിതമായ കാര്യമല്ല. പക്ഷെ ഒരേ ക്വാളിറ്റിയുള്ള രണ്ട് താരങ്ങളെ ലഭ്യമാവുമ്പോൾ ബാക്കിയുള്ള സ്‌ക്വാഡിനിടയിൽ ചേർച്ചയുണ്ടാക്കാൻ നമുക്ക് സാധിക്കും. ഇത് അറ്റാക്കിങ്ങിലും ഡിഫൻഡിങ്ങിലും ഗുണം ചെയ്യും ” സരി അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം ബാഴ്‌സയിലേക്ക് പോവാൻ താല്പര്യം കാണിച്ച മിറാലെം പ്യാനിക്കിനെ കുറിച്ചും സരി തുറന്നുപറഞ്ഞു. താരം ചെറിയ ബുദ്ദിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്നും സ്വയം ആത്മവിശ്വാസത്തിന്റെ കുറവ് താരത്തിനെ അലട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഞാൻ മിറാലെമുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഒരു മികച്ച താരം തന്നെയാണ്. നാലോ അഞ്ചോ മത്സരങ്ങൾ കൊണ്ട് അദ്ദേഹത്തെ നമുക്ക് വിലയിരുത്താനാവില്ല. പ്രത്യേകിച്ച് ഈ അടുത്ത കാലത്ത് സംഭവിച്ചത് വെച്ച് വിലയിരുത്തരുത്. ഞങ്ങൾ യോജിച്ചാണ് പോവുന്നത്. അദ്ദേഹം ഫോം കണ്ടെത്താൻ ചെറിയ ബുദ്ദിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. തീർച്ചയായും അദ്ദേഹം നല്ലൊരു താരമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്യമാണ്. ഒരു പോസിറ്റീവ് ആയ മാനസികകരുത്ത് ആണ് താരത്തിന് ഇപ്പോൾ ആവിശ്യം ” സരി പ്യാനിക്കിനെ കുറിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *