ക്രിസ്റ്റ്യാനോയെത്തിയില്ല, പരിശീലനമാരംഭിച്ച് യുവന്റസ് !
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലത്തെ പരിശീലനത്തിനെത്തിയില്ല. താരം ഇന്ന് ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ് ഇന്നലെയാണ് പരിശീലനത്തിനെത്താൻ കോച്ച് പിർലോ താരങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, അഡ്രിയാൻ റാബിയോട്ട് എന്നിവർക്ക് ഇന്നലെ ടീമിനൊപ്പം ചേരാൻ സാധിക്കാതെ വരികയായിരുന്നു. ഗ്ലോബ് സോക്കർ അവാർഡ് സ്വീകരിക്കാൻ വേണ്ടി റൊണാൾഡോ ദുബൈയിലേക്ക് യാത്ര തിരിച്ചിരുന്നു. താരത്തിന്റെ ക്രിസ്മസ് ആഘോഷവും ദുബൈയിൽ വെച്ചായിരുന്നു. അവിടെ നിന്ന് ഇന്നാണ് താരം മടങ്ങിയെത്തുക. അതേസമയം ഇന്നലെ വ്യക്തിഗത പരിശീലനങ്ങളാണ് ടീം അംഗങ്ങൾ നടത്തിയത്. കോവിഡ് പരിശോധനഫലം ലഭിച്ചതിന് ശേഷം മാത്രമാണ് ടീമായിട്ട് പരിശീലനം നടത്തുക.
La Juventus torna al lavoro con sedute individuali: assenti solo Cristiano Ronaldo e Rabiot ⚪⚫ https://t.co/j8aKUGP6zB
— Goal Italia (@GoalItalia) December 28, 2020
ജനുവരിയിൽ നിർണായകമായ മത്സരങ്ങളാണ് യുവന്റസിനെ കാത്തിരിക്കുന്നത്. അവസാനമത്സരത്തിൽ ഫിയോറെന്റിനയോട് യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി അറിഞ്ഞിരുന്നു. ഇനി ഉഡിനസിനോടാണ് യുവന്റസിന്റെ മത്സരം. കൂടാതെ ജനുവരിയിൽ ഇറ്റാലിയൻ കപ്പ്, ഇറ്റാലിയൻ സുപ്പർ കപ്പ് എന്നിവക്ക് വേണ്ടിയും യുവന്റസ് തയ്യാറാവേണ്ടതുണ്ട്. അതേസമയം പിർലോക്ക് ആശ്വാസമായിരുന്നു കുറച്ചു താരങ്ങൾ പരിക്കിൽ നിന്നും മോചിതരായി തിരികെ എത്തിയിട്ടുണ്ട്. ഡെമിറാൽ, ചില്ലിനി, ഡിലൈറ്റ് എന്നിവരാണ് പൂർണ്ണഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നത്. അതേസമയം ക്വഡ്രാഡോക്ക് ഉഡിനസിനെതിരെയുള്ള മത്സരം നഷ്ടമായേക്കും. കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് കണ്ടതാണ് താരത്തിന് വിനയായത്. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് യുവന്റസ്.
Bianconeri 🔙 to work! 💪
— JuventusFC (@juventusfcen) December 28, 2020
⏳🔜 #JuveUdinese