ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് തകർത്തു? റോമയിൽ തരംഗമായി ഡിബാല!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല കഴിഞ്ഞ സീസണോടു കൂടി ഫ്രീ ഏജന്റായിരുന്നു.തുടർന്ന് താരത്തെ മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ റോമ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹോസേ മൊറിഞ്ഞോയുടെ ടീം താരത്തെ സ്വന്തമാക്കിയ വിവരം ഒഫീഷ്യലായി അറിയിച്ചത്.

ഏതായാലും പൗലോ ഡിബാലയുടെ വരവ് റോമ ആരാധകർ വലിയ രൂപത്തിൽ ആഘോഷമാക്കിയിട്ടുണ്ട്. ജേഴ്സി വില്പനയുടെ കാര്യത്തിൽ റെക്കോർഡ് നേട്ടമാണ് ഇപ്പോൾ റോമ കൈവരിച്ചിട്ടുള്ളത്.അതായത് ഒഫീഷ്യൽ പ്രഖ്യാപനത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജേഴ്സി എന്ന റെക്കോർഡാണ് ഇപ്പോൾ ഡിബാലയും റോമയും നേടിയിട്ടുള്ളത്. പ്രമുഖ മാധ്യമമായ ഒലെ ക്ലാരിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2018-ൽ റൊണാൾഡോ യുവന്റസിൽ എത്തിയ ദിവസമായിരുന്നു ഇതിനു മുൻപ് ഇത്രയും ജേഴ്സികൾ സിരി എയിൽ വിറ്റഴിക്കപ്പെട്ടിരുന്നത്. അതേസമയം താരത്തിന്റെ ജേഴ്‌സി റോമയുടെ എല്ലാ സ്റ്റോറുകളിലും ഔട്ട് ഓഫ് സ്റ്റോക്ക് ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ വില്പന ഇപ്പോൾ നിർത്തിവെച്ചിട്ടുണ്ട്. റൊണാൾഡോക്ക് ശേഷം 48 മണിക്കൂറിനുള്ളിൽ ഇതാദ്യമായാണ് ഇത്രയും ജേഴ്‌സികൾ വിറ്റഴിക്കപ്പെടുന്നത് എന്നുള്ളതും മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏതായാലും താരത്തിന്റെ ജേഴ്‌സികൾക്ക് റോമയിൽ വൻ ഡിമാന്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 28 കാരനായ താരം 2025 വരെയുള്ള കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.21-ആം നമ്പർ ജേഴ്സിയാണ് പൗലോ ഡിബാല റോമയിൽ അണിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *