ക്രിസ്റ്റ്യാനോയുടെ ഗോളടിമേളം തുടരുന്നു, തകർപ്പൻ ജയവുമായി യുവെൻ്റസ്

ഇറ്റാലിയൻ സീരി Aയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് കൂട്ടുകയാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ യുവെൻ്റസ് ഏകപക്ഷീയമായ 4 ഗോളുകൾക്ക് പാർമയെ തകർത്തപ്പോൾ 2 ഗോളുകൾ പോർച്ചുഗീസ് സൂപ്പർ താരത്തിൻ്റെ വകയായിരുന്നു. ഇതോടെ 9 മത്സരങ്ങളിൽ നിന്നും 12 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ സീരിAയിലെ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതായി.

പർമയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക് പുറമെ ഡെയാൻ കുലുസേവ്സ്കി, ആൽവരോ മൊറാറ്റ എന്നിവരാണ് യുവെൻ്റസിനായി ഗോളുകൾ കണ്ടെത്തിയത്. രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി മൊറാറ്റ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി യുവെൻ്റസ് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി AC മിലാനും 12 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി ഇൻ്റർ മിലാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

യുവെൻ്റസ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ്

യുവന്റസ് : 7.37
ക്രിസ്റ്റ്യാനോ : 8.2
മൊറാറ്റ : 8.8
കുലുസേവ്സ്കി: 7.1
ബെന്റാൻക്കർ : 8.8
റംസി : 7.7
മക്കെന്നി : 6.6
സാൻഡ്രോ : 7.4
ലൈറ്റ് : 7.1
ബൊനൂച്ചി : 6.9
ഡാനിലോ : 7.4
സെസ്നി : 7.8
കുഡ്രാഡോ : 6.7-സബ്
ബെർണാഡ്സ്കി : 6.8-സബ്
കിയേസ : 6.05സബ്

Leave a Reply

Your email address will not be published. Required fields are marked *