ക്രിസ്റ്റ്യാനോയുടെ അരികിലെത്താൻ പോലും അവനെ കൊണ്ടാവുന്നില്ല:യുവന്റസിലെ പകരക്കാരനെ കുറിച്ച് ഒപ്പിനി!
2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് പോയത്.മൂന്നുവർഷമാണ് താരം അവിടെ കളിച്ചത്. പിന്നീട് 2021ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.യുവന്റസിൽ മികച്ച പ്രകടനം ആ മൂന്നുവർഷക്കാലം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നൂറിലധികം ഗോളുകൾ അദ്ദേഹം അവിടെ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ പോയതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് യുവന്റസ് കൊണ്ടുവന്നത് ഡുസാൻ വ്ലഹോവിച്ചിനെയാണ്. എന്നാൽ റൊണാൾഡോ നടത്തിയതുപോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 101 മത്സരങ്ങൾ കളിച്ച താരം 41 ഗോളുകളാണ് നേടിയിട്ടുള്ളത്. റൊണാൾഡോയുടെ കഴിവിന്റെ അടുത്തുപോലും എത്താൻ വ്ലഹോവിച്ചിന് സാധിച്ചിട്ടില്ലെന്ന് ഇറ്റാലിയൻ പണ്ഡിറ്റ് ആയ ഫ്രാൻസിസ്കോ ഒപ്പിനി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് മികച്ച സ്ട്രൈക്കർമാർ കളിച്ചിട്ടുള്ള ടീമാണ് യുവന്റസ്. ആദ്യം കാർലോസ് ടെവസുണ്ടായിരുന്നു. പിന്നീട് ഹിഗ്വയ്ൻ ഉണ്ടായിരുന്നു. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നു. പക്ഷേ റൊണാൾഡോക്ക് ശേഷം അദ്ദേഹത്തോളം കാലിബറുള്ള ഒരു സ്ട്രൈക്കർ അവിടെ ഉണ്ടായിട്ടില്ല. ഒരു വർഷം 12 മില്യൺ യൂറോ സാലറി വാങ്ങാനുള്ള അർഹതയൊന്നും ഡുസാൻ വ്ലഹോവിച്ചിന് ഇല്ല. അദ്ദേഹം നല്ലൊരു സ്ട്രൈക്കർ അല്ല ” ഇതാണ് ഒപ്പിനി പറഞ്ഞിട്ടുള്ളത്.
നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്നുള്ള പ്രകടനമാണ് റൊണാൾഡോ നടത്തിയിട്ടുള്ളത്. പക്ഷേ ഇത്തവണത്തെ യൂറോ കപ്പിൽ മോശം പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. എന്നിരുന്നാലും പോർച്ചുഗൽ ദേശീയ ടീമിൽ തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ പ്ലാൻ.