ക്രിസ്റ്റ്യാനോക്ക്‌ നാല്പതാം വയസ്സ് വരെ കളിക്കാനാവും, പറയുന്നത് മുൻ ഫിറ്റ്നസ് കോച്ച്!

കഴിഞ്ഞ ദിവസമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 36-ആം പിറന്നാൾ ആഘോഷിച്ചത്. പക്ഷെ താരത്തിനെ പ്രായം തളർത്തിയിട്ടില്ലെന്ന് ഏവർക്കും വ്യക്തമാവുന്ന കാര്യമാണ്. ഈ സീസണിലും ഇരുപതിൽ പരം ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോ നാല്പതാം വയസ്സ് വരെ കളിക്കുമെന്ന് പ്രവചിരിക്കുകയാണ് താരത്തിന്റെ മുൻ ഫിറ്റ്നസ് പരിശീലകനായ ജിയോവാനി മൗറി.നല്ല ഫ്ലെക്സിബിലിറ്റിയും കരുത്തുമുള്ള താരങ്ങളുടെ ഗണത്തിൽ പെട്ടതാണ് റൊണാൾഡോയെന്നും അദ്ദേഹം നാല്പത് വയസ്സ് വരെ കളിക്കുമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സമയത്ത് റയലിന്റെ ഫിറ്റ്നസ് കോച്ച് ആയിരുന്നു ജിയോവാനി മൗറി.

” അദ്ദേഹം ഇറ്റലിയിൽ എത്തിയ ആ സമയത്ത് തന്നെ ഞാൻ പറഞ്ഞതാണ് അദ്ദേഹത്തിന് ഇറ്റലിയിൽ തിളങ്ങാനാവുമെന്ന്. കാരണം അദ്ദേഹം പരിമിതികളില്ലാത്ത താരമാണ്. അദ്ദേഹം സീരി എയിൽ പെട്ടെന്ന് ഇണങ്ങി ചേരുകയും ഗോളുകൾ നേടാൻ തുടങ്ങുകയും ചെയ്തു. ഞങ്ങൾ റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് നിർദ്ദേശിച്ചു കൊടുത്ത അതേ മാർഗങ്ങളും രീതികളും തന്നെയാണ് അദ്ദേഹം ഇറ്റലിയിലും പിന്തുടരുന്നത്.നാല്പത് കഴിഞ്ഞും ഫുട്‍ബോളിൽ തുടരുന്ന ഒട്ടേറെ താരങ്ങളുമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ഫിറ്റ്നസ് വെച്ച് നമുക്ക് ഊഹിക്കാൻ പറ്റും അവർ എത്ര കാലത്തോളം കളിക്കുമെന്ന്. സ്ലാട്ടനോടൊപ്പം പ്രവർത്തിച്ചപ്പോൾ എനിക്കറിയാമായിരുന്നു അദ്ദേഹം 40 വയസ്സ് വരെ കളിക്കുമെന്ന്. ക്രിസ്ത്യാനോ റൊണാൾഡോ ആ കാറ്റഗറിയിൽ പെടുന്ന ആളാണ്. മികച്ച ഫ്ലെക്സിബിലിറ്റിയും കരുത്തും അദ്ദേഹത്തിനുണ്ട്. അദ്ദേഹം നാല്പതാം വയസ്സ് വരെ കളിക്കും ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *