ക്രിസ്റ്റ്യാനോക്ക് ഇനിയും ചാമ്പ്യൻസ് ലീഗ് വേണം, പക്ഷേ ഒറ്റക്ക് കഴിയില്ല : ബ്രൂണോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ ഫുട്ബോൾ ലോകത്ത് പ്രചരിച്ചിരുന്നു. താരം റയലിലേക്ക് എത്തുമെന്നായിരുന്നു പ്രധാനപ്പെട്ട റൂമർ. എന്നാൽ ഇതിന് മറുപടി നൽകി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വരികയും ചെയ്തിരുന്നു. ഏതായാലും ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ മുൻ സഹതാരമായ ബ്രൂണോ ആൽവെസ്. ക്രിസ്റ്റ്യാനോ യുവന്റസ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം എന്നുള്ളത് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടിയാണ് എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാൽ ഒറ്റക്ക് ക്രിസ്റ്റ്യാനോക്ക് ഇത് നേടാനാവില്ലെന്നും ടീം അദ്ദേഹത്തെ പിന്തുണക്കണമെന്നും ബ്രൂണോ കൂട്ടിച്ചേർത്തു.2016 ലെ യൂറോ കപ്പ് ചാമ്പ്യൻമാരായ പോർച്ചുഗൽ ടീമിലുണ്ടായിരുന്ന താരമാണ് ബ്രൂണോ ആൽവെസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🗣️ Bruno Alves on Cristiano Ronaldo:
— CristianoXtra (@CristianoXtra_) August 19, 2021
"He called me in the last few weeks. My feeling is that in the end he will stay because he still has something to do: how to win back the Scudetto and try one last assault on the Champions League" pic.twitter.com/YmKUm6LS0Z
” ക്രിസ്റ്റ്യാനോയുടെ ഭാവിയെ പറ്റി ഞാൻ അദ്ദേഹവുമായി ഇത് വരെ സംസാരിച്ചിട്ടില്ല.അദ്ദേഹം യുവന്റസിൽ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്. എന്തെന്നാൽ അദ്ദേഹത്തിന് യുവന്റസിൽ ഇനിയും കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്.സിരി എ കിരീടം തിരിച്ചു പിടിക്കേണ്ടതുണ്ട്. കൂടാതെ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് കിരീടം നേടേണ്ടതുണ്ട്.എപ്പോഴും സ്വയം പ്രൂവ് ചെയ്യാനാണ് ക്രിസ്റ്റ്യാനോ ശ്രമിക്കാറുള്ളത്. അദ്ദേഹം ഒരു ബോൺ വിന്നറാണ്.ഒരു അടിസ്ഥാനവുമില്ലാതെയാണ് അദ്ദേഹത്തെ പറ്റി റൂമറുകൾ പടച്ചു വിട്ടിരുന്നത്.അത്കൊണ്ട് തന്നെ ഒരല്പം ബഹുമാനം നൽകാനാണ് അദ്ദേഹം ലളിതമായി ആവിശ്യപ്പെട്ടത്.ക്രിസ്റ്റ്യാനോയിൽ നിന്ന് ഈ പ്രായത്തിലും ഒരു സീസണിൽ മൂപ്പതോളം ഗോളുകൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.അദ്ദേഹം ഒരു ചാമ്പ്യനാണ്.ഒരു വിന്നർ എപ്പോഴും അസാധാരണമായ കാര്യങ്ങളാണ് ചെയ്യുക. പക്ഷേ ടീം കൂടെ അദ്ദേഹത്തെ പിന്തുണക്കേണ്ടതുണ്ട്.അദ്ദേഹത്തിന് ഒരിക്കലും ഒറ്റക്ക് ചെയ്യാൻ കഴിയില്ല എന്ന് കൂടെ മനസ്സിലാക്കണം ” ഇതാണ് ബ്രൂണോ ആൽവെസ് പറഞ്ഞിട്ടുള്ളത്. പുതിയ സീസണിന് തുടക്കമാവുമ്പോൾ ഈ പ്രായത്തിലും ക്രിസ്റ്റ്യാനോയിൽ വലിയ പ്രതീക്ഷകളാണ് ആരാധകർ വെച്ച് പുലർത്തുന്നത്.