ക്രിസ്റ്റ്യാനോക്കൊപ്പം പ്രവർത്തിക്കുക എന്നത് വെല്ലുവിളി: മറോറ്റ വിശദീകരിക്കുന്നു.

2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിൽ എത്തിയത്. മൂന്നുവർഷക്കാലമാണ് അദ്ദേഹം അവിടെ തുടർന്നത്. ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി 134 മത്സരങ്ങൾ കളിച്ച താരം 101 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഇറ്റാലിയയും ഈ സമയത്ത് യുവന്റസ് സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് പോവുകയായിരുന്നു.

അന്ന് യുവന്റസിന്റെ ചീഫായിക്കൊണ്ട് ഉണ്ടായിരുന്നത് ബെപ്പേ മറോട്ടയായിരുന്നു. അദ്ദേഹം റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോക്കൊപ്പം പ്രവർത്തിക്കുക എന്നത് ഒരല്പം വെല്ലുവിളിയുള്ള കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മറ്റുള്ള താരങ്ങൾക്ക് നിലവാരത്തിലേക്ക് ഉയരാൻ സാധിക്കാതെ പോകുന്നത് കാര്യങ്ങളെ സങ്കീർണ്ണമാക്കുന്നു എന്നാണ് ഇതിന്റെ വിശദീകരണമായി കൊണ്ട് മറോറ്റ നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മികച്ച താരമാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്.ഒരു ഗ്രേറ്റ് ചാമ്പ്യൻ കൂടിയാണ് റൊണാൾഡോ.സഹതാരങ്ങളിൽ ഒരു വലിയ ബിലീഫ് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ടീമിലെ ലീഡർ അദ്ദേഹമായിരുന്നു. മാത്രമല്ല അദ്ദേഹം വളരെ പ്രശസ്തനായിരുന്നുവെല്ലോ. അതുകൊണ്ടുതന്നെ ബാക്കിയുള്ള എല്ലാവരെയും അദ്ദേഹം വലിച്ചിഴയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഉള്ള ടീമിനെ മുന്നോട്ടു കൊണ്ടുപോവുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ അദ്ദേഹം ഒരിക്കലും എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നില്ല “ഇതാണ് മറോട്ട പറഞ്ഞിട്ടുള്ളത്.

അതായത് റൊണാൾഡോയെ പോലെ ഒരു താരം ടീമിനകത്ത് ഉണ്ടാവുമ്പോൾ ഉള്ള പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.നിലവിൽ സൗദി അറേബ്യയിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. തകർപ്പൻ പ്രകടനമാണ് 38 ആം വയസ്സിലും ക്രിസ്റ്റ്യാനോ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *