ക്രിസ്റ്റ്യാനോക്കൊപ്പം ആരിറങ്ങും? പിർലോ പറയുന്നു!

ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് സാംപഡോറിയയെയാണ് നേരിടുന്നത്. ഇന്ന് ഇന്ത്യൻ സമയം 10:30-നാണ് മത്സരം അരങ്ങേറുക.അവരുടെ മൈതാനത്തു വെച്ചാണ് റൊണാൾഡോയും സംഘവും സാംപഡോറിയയെ നേരിടുക. കഴിഞ്ഞ കോപ്പ ഇറ്റാലിയ മത്സരത്തിൽ റൊണാൾഡോയുടെ അഭാവത്തിലും തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസ്. ഇന്ന് റൊണാൾഡോ തിരിച്ചെത്തും. അതേസമയം റൊണാൾഡോക്കൊപ്പം ആരിറങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിർലോ. സൂപ്പർ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയും കഴിഞ്ഞ മത്സരത്തിൽ മിന്നിയ ഫെഡറികോ ചിയേസയുമാണ് റൊണാൾഡോക്കൊപ്പം ഇറങ്ങുക എന്നാണ് ഇദ്ദേഹം അറിയിച്ചത്.

” നാളെ റൊണാൾഡോ, മൊറാറ്റ എന്നിവർക്കൊപ്പം ചിയേസയാണ് സ്റ്റാർട്ട്‌ ചെയ്യുക.അൽവാരോ മത്സരത്തിന് സജ്ജനാണ്.അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനമാണ് ഞങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നത്.അദ്ദേഹത്തിന്റെ ലെവൽ അദ്ദേഹം തുടരുമെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.കോപ്പ ഇറ്റാലിയ മത്സരത്തിലെ പ്രകടനങ്ങൾ ഈ മത്സരത്തിലെ ലൈനപ്പിനെ സ്വാധീനിക്കില്ല.ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഞങ്ങൾ ഇറക്കുക.പ്രതിരോധനിരയെ റൊട്ടേഷൻ രൂപത്തിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.ദിബാല ടീമിനൊപ്പം ട്രെയിനിങ് നടത്തുന്നുണ്ട്. അദ്ദേഹത്തിന് കുറച്ചു കൂടെ സമയം ആവിശ്യമുണ്ട് ” പിർലോ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *