ക്രിസ്റ്റ്യാനോക്കെതിരെയുള്ള വിമർശനം, യു-ടേണടിച്ച് ബുഫൺ!

ഈയിടെയായിരുന്നു യുവന്റസിന്റെ ഇതിഹാസതാരമായിരുന്ന ബുഫൺ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വിമർശനമുയത്തിയത്.അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടു കൂടി യുവന്റസിന് തങ്ങളുടെ ഡിഎൻഎ നഷ്ടപ്പെട്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.2017-ൽ ടീമൊരു സിംഗിൾ യൂണിറ്റായിരുന്നുവെന്നും ക്രിസ്റ്റ്യാനോ വന്നതോട് കൂടി യുവന്റസിലെ ഒത്തൊരുമ നഷ്ടപ്പെട്ടുവെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തു.

എന്നാൽ ഈ വിഷയത്തിൽ ബുഫൺ ഇപ്പോൾ യു-ടേൺ അടിച്ചിട്ടുണ്ട്. അതായത് യുവന്റസിന്റെ ഡിഎൻഎ നഷ്ടപ്പെട്ടത് ക്രിസ്റ്റ്യാനോയുടെ പിഴവ് കൊണ്ടല്ല എന്നാണ് ബുഫൺ തിരുത്തി അറിയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ വിശദീകരണം അദ്ദേഹം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“യുവന്റസിന്റെ ഡിഎൻഎ നഷ്ടപ്പെട്ടു എന്ന് ഞാൻ പറഞ്ഞത് ശരിയാണ്. പക്ഷേ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിഴവ് കൊണ്ടല്ല.ക്രിസ്റ്റ്യാനോ വളരെയധികം ടോപ്പിൽ നിൽക്കുന്ന ഒരു താരമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.പക്ഷേ മറ്റുള്ള താരങ്ങൾ ആരും തന്നെ മികച്ച രീതിയിൽ തയ്യാറെടുത്തിരുന്നില്ല.പല താരങ്ങളും അവരുടെ എക്സ്പീരിയൻസുകൾ പങ്കു വെച്ചില്ല.എല്ലാവരും ക്രിസ്റ്റ്യാനോ ഉണ്ട് എന്ന ആശ്വാസത്തിൽ നിലകൊണ്ടു. യുവന്റസിനെ പോലെയുള്ള ക്ലബ്ബിൽ അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.ഞാൻ പാരീസിൽ നിന്നും തിരിച്ചു വന്നപ്പോൾ വ്യത്യസ്ഥമായ ഒന്നാണ് ഞാൻ യുവന്റസിൽ കണ്ടത്.അപ്പോഴാണ് ഞാൻ ഇക്കാര്യം തിരിച്ചറിയുന്നത് ” ബുഫൺ പറഞ്ഞു.

2018-ൽ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ തിരികെ യുണൈറ്റഡിൽ എത്തിയിരുന്നു. ഈ സീസണിൽ 14 ഗോളുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *