ക്യാപ്റ്റനാക്കാം, ഡിബാലക്ക്‌ പുതിയ വാഗ്ദാനങ്ങളുമായി യുവന്റസ്!

അർജന്റൈൻ സൂപ്പർ താരം പൌലോ ഡിബാലയുടെ യുവന്റസുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ യുവന്റസ് നടത്തുന്നത്. താരത്തിന്റെ ഏജന്റും യുവന്റസ് അധികൃതരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചിട്ട്‌ ദിവസങ്ങൾ ഏറെയായി. ഉടൻ തന്നെ പുതിയ കരാറിൽ എത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ ഡിബാലക്ക്‌ പുതിയ ഓഫർ യുവന്റസ് നൽകിയിട്ടുണ്ട്. നാല് വർഷത്തെ കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 8 മില്യൺ യൂറോയാണ് സാലറി. കൂടാതെ രണ്ട് വർഷത്തിനകം താരത്തെ ക്യാപ്റ്റനാക്കാമെന്നും യുവന്റസ് ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഡിബാല ക്യാപ്റ്റൻമാരിൽ ഒരാളാണെങ്കിലും ഫസ്റ്റ് ക്യാപ്റ്റനാക്കാമെന്നാണ് യുവന്റസ്‌ അറിയിച്ചിട്ടുള്ളത്.

ഈ ഓഫർ ഡിബാല സ്വീകരിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ട്യൂട്ടോമെർക്കാറ്റോ വെബ്ബ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ചില മത്സരങ്ങളിൽ മുമ്പ് ഡിബാല ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്.അതേസമയം സാലറിയുടെ കാര്യത്തിലാണ് ഇപ്പോൾ തർക്കങ്ങൾ നിലനിൽക്കുന്നത്.10 മില്യൺ യൂറോ വാർഷികവേതനമായി ലഭിക്കണമെന്നാണ് നിലവിൽ ഡിബാലയുടെ ആവിശ്യം. പക്ഷേ 8 മില്യൺ നൽകാൻ സാധിക്കുകയൊള്ളൂ എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായെക്കും.

Leave a Reply

Your email address will not be published. Required fields are marked *