കോപ്പ ഇറ്റാലിയ: അപേക്ഷയുമായി ഇന്റർ, തള്ളിക്കളഞ്ഞ് യുവന്റസും എസി മിലാനും
ജൂൺ പന്ത്രണ്ട് മുതൽ അരങ്ങേറാനിരിക്കുന്ന കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ തിയ്യതികൾ മാറ്റിനിശ്ചയിക്കണമെന്ന ഇന്റർമിലാന്റെ അപേക്ഷ തള്ളികളഞ്ഞ് യുവന്റസും എസി മിലാനും. ഇറ്റാലിയൻ മാധ്യമമായ കൊറെയ്‌റോ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജൂൺ പന്ത്രണ്ടിന് നടക്കുന്ന ആദ്യസെമിയിൽ യുവന്റസും എസി മിലാനും തമ്മിലാണ് ഏറ്റുമുട്ടുക. അടുത്ത ദിവസം നടക്കുന്ന മത്സരത്തിലാണ് ഇന്റർ നാപോളിയെ നേരിടുന്നത്. ഇത് നേരെ തിരിച്ച് നിശ്ചയിക്കണമെന്നായിരുന്നു ഇന്ററിന്റെ അപേക്ഷ. അതായത് ഇന്ററിന്റെ സെമി ജൂൺ പന്ത്രണ്ടിനും യുവന്റസിന്റെ സെമി ജൂൺ പതിമൂന്നിനും ആക്കണം എന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയാണ് ഇപ്പോൾ യുവന്റസും എസി മിലാനും തള്ളികളഞ്ഞത്. ഇന്റർമിലാൻ സെമി കടന്ന് ഫൈനലിലേക്ക് മുന്നേറുകയാണെങ്കിൽ എട്ട് ദിവസത്തിനിടെ മൂന്നു മത്സരങ്ങൾ കളിക്കേണ്ടി വരുമെന്ന കാരണത്താലാണ് ഇന്റർ തിയ്യതി മാറ്റി നിശ്ചയിക്കാൻ അപേക്ഷിച്ചത്.ജൂൺ പതിമൂന്നിന് സെമിയും അത് കടന്നാൽ ജൂൺ പതിനേഴിന് ഫൈനലും പിന്നീട് ജൂൺ ഇരുപതിന് സിരി എയും ഇന്റർ കളിക്കേണ്ടി വന്നേക്കും. ഇത് ഒഴിവാക്കാൻ വേണ്ടി നൽകിയ അപേക്ഷയാണ് യുവന്റസും എസി മിലാനും തള്ളികളഞ്ഞത്.
FINALLY CONFIRMED 🙌 The Coppa Italia semifinals dates are set, free up your calendars 📅🏆🇮🇹⚽️#JuventusMilan #NapoliInter #CoppaItalia #Juventus #Juve #Bianconeri #ACMilan #Milan #Rossoneri #SSCNapoli #Napoli #Partenopei #InterMilan #Inter #Nerazzurri #SerieA #Calcio pic.twitter.com/quoF9A0mU6
— TheCalcioGuys (@TheCalcioGuys) June 4, 2020
ജൂൺ പന്ത്രണ്ടോടെ ഇറ്റലിയിലെ ഫുട്ബോൾ മൈതാനങ്ങൾ സജീവമാകും. ജൂൺ പന്ത്രണ്ടിന് കോപ്പ ഇറ്റാലിയ സെമി ഫൈനൽ രണ്ടാംപാദ മത്സരങ്ങൾ അരങ്ങേറുമെന്ന് ഇറ്റാലിയൻ സ്പോർട്സ് മിനിസ്റ്റർ വിൻസെൻസോ സ്പഡഫോറയായിരുന്നു ഔദ്യോഗികമായി അറിയിച്ചത്. ആദ്യപാദ മത്സരങ്ങൾ കോവിഡ് പ്രതിസന്ധി മുന്നേ നടത്തപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ നടന്ന ആദ്യമത്സരത്തിൽ യുവന്റസും എസി മിലാനും സമനിലയിൽ പിരിഞ്ഞിരുന്നു. എസി മിലാന്റെ സ്റ്റേഡിയമായ സാൻസിറോയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 ആയിരുന്നു സ്കോർ. രണ്ടാം സെമി ഫൈനലിൽ ഇന്റർമിലാനെതിരെ വിജയക്കൊടി പാറിക്കാൻ നാപോളിക്കായിരുന്നു. സാൻസിറോയിൽ തന്നെ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർമിലാൻ പരാജയം രുചിച്ചത്. അത്കൊണ്ട് തന്നെ ആർക്കും വ്യക്തമായ മുൻതൂക്കം ഇല്ലാത്തതിനാൽ രണ്ടാംപാദ മത്സരങ്ങൾ തീപ്പാറും പോരാട്ടങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Italian football to return on June 12 with Coppa Italia semi-finals https://t.co/UDL6e3INth
— NEWS LIVE (@NewsLiveGhy) June 5, 2020
ജൂൺ പന്ത്രണ്ടിന് നടക്കുന്ന മത്സരത്തിൽ യുവന്റസും എസി മിലാനും തമ്മിൽ ട്യൂറിനിൽ വെച്ചായിരിക്കും ഏറ്റുമുട്ടുക. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ, ദിബാല, ഇബ്രാഹിമോവിച്ച് എന്നിവരെല്ലാം കളത്തിലിറങ്ങിയേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജൂൺ പതിമൂന്നിന് നാപോളിയും ഇന്ററും നാപോളിയുടെ മൈതാനത്ത് വെച്ച് ഏറ്റുമുട്ടും. ലൗറ്ററോ മാർട്ടിനെസ്, ലുക്കാക്കു എന്നീ താരങ്ങൾ അന്ന് ബൂട്ടണിഞ്ഞേക്കും. ജൂൺ പതിനേഴിനാണ് ഇതിന്റെ ഫൈനൽ നടക്കുക. ജൂൺ ഇരുപതിന് സിരി എയും കളത്തിലേക്ക് തിരിച്ചെത്തും. തുടക്കത്തിൽ ജൂൺ പതിമൂന്നിനും പതിനാലിനുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ലാസിയോയായിരുന്നു ജേതാക്കൾ. അറ്റ്ലാന്റയെയാണ് അന്ന് ലാസിയോ കീഴടക്കിയത്.
Coppa Italia semi-finals dates have now been CONFIRMED…8 more days 🍿 pic.twitter.com/iH1BPEfuAF
— Italian Football TV (@IFTVofficial) June 4, 2020