കോച്ചുമായുള്ള പ്രശ്നം രൂക്ഷം, പപ്പു ഗോമസിനെ ടീമിൽ നിന്നൊഴിവാക്കി അറ്റലാൻ്റ

അലെജാന്ദ്രോ ഗോമസും ജിയാൻ പിയറോ ഗാസ്പറീനിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു എന്ന സൂചന നൽകി ഇന്ന് നടക്കുന്ന റോമക്കെതിരെയുള്ള സീരിA മത്സരത്തിനുള്ള സ്ക്വോഡിൽ നിന്നും പപ്പു ഗോമസിനെ അറ്റലാൻ്റ ഒഴിവാക്കി. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടക്ക് പപ്പു ഗോമസും പരിശീലകൻ ഗാസ്പറീനിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ താരത്തെ സബ്സ്റ്റിറ്യൂട്ട് റോളിൽ മാത്രമാണ് കോച്ച് കളത്തിലേക്ക് വിട്ടത്. ഇതിനിടക്ക് ജനുവരിയിൽ താരം ക്ലബ്ബ് വിട്ടേക്കും എന്ന വാർത്തകളും പരന്നു. സമീപകാലത്തെ സംഭവ വികാസങ്ങളിൽ അസംതൃപ്തനാണ് എന്ന രൂപത്തിൽ പപ്പു ഗോമസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. അതിനിടയിലാണിപ്പോൾ റോമക്കെതിരെ ഇന്ന് നടക്കുന്ന സീരി Aയിലെ സുപ്രധാന മത്സരത്തിനുള്ള സ്ക്വോഡിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

അതേസമയം ഇന്നലെ നടന്ന പ്രീ മാച്ച് പ്രസ്സ് കോൺഫറൻസിൽ പപ്പു ഗോമസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ ഗാസ്പറീനി വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നമ്മൾ ഫുട്ബോളിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ അതാണ് നല്ലത്. ഈ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി നമ്മൾ സംസാരിച്ചതാണല്ലോ! നാളെ ഞങ്ങൾക്കൊരു പ്രധാനപ്പെട്ട മത്സരമുണ്ട്, അതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ടീമിൽ ഒരു ക്യാപ്റ്റനല്ല ഉള്ളത്. എല്ലാ ടീമിനും ഒന്നിലധികം നായകന്മാർ ഉണ്ടാവുകയും ചെയ്യും. ക്ലബ്ബിന് പുറത്ത് ആളുകൾ എന്ത് പറയുന്നു എന്നത് എനിക്ക് നിയന്ത്രിക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം കളിക്കളത്തിനകത്തും ട്രൈനിംഗിലും എല്ലാവരും ക്ലബ്ബിൻ്റെ നിയമങ്ങൾ അനുസരിക്കണം. എല്ലാവരിൽ നിന്നും ഒരേ മനോഭാവമാണ് പ്രതീക്ഷിക്കുന്നത്”. ഗാസ്പറീനി പറഞ്ഞു.

Atalanta squad for Roma: Depaoli, De Roon, Amad Diallo, Djimsiti, Freuler, Gollini, Gosens, Gyabuaa, Hateboer, Ilicic, Lammers, Malinovskyi, Miranchuk, Mojica, Muriel, Palomino, Pessina, Romero, Rossi, Sportiello, Sutalo, Toloi, Duvan ZapataAds by Revcontent

Leave a Reply

Your email address will not be published. Required fields are marked *