കിയേസ ബാലൺ ഡി’ഓർ ജേതാവാകും, കാരണങ്ങൾ വിശദീകരിച്ച് മുൻ താരം!
കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ച താരമാണ് ഫെഡറികോ കിയേസ. കൂടാതെ ഈ യൂറോ കപ്പിലും താരം തന്റെ ഫോം തുടർന്നു.23-കാരനായ താരം യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രിയക്കെതിരെ ഇറ്റലിയുടെ നിർണായക ഗോൾ നേടിയിരുന്നു.ഏതായാലും യുവന്റസിന്റെ പുതിയ പരിശീലകനായ അലെഗ്രിക്ക് കീഴിലും മികച്ച പ്രകടനം തുടരാമെന്ന പ്രതീക്ഷയിലാണ് കിയേസയുള്ളത്. അതേസമയം മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ കിയേസ ബാലൺ ഡി’ഓർ നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ യുവന്റസ് താരം അലെസ്സിയോ ടക്കിനാർഡി. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത് പവൽ നെദ്വേദിന്റെ ഉള്ളിൽ ഉണ്ടായിരുന്ന അതേ അഭിനിവേശമാണ് കിയേസയുടെ ഉള്ളിലുള്ളതെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.2003-ലായിരുന്നു നെദ്വേദ് യുവന്റസ് ജേഴ്സിയിൽ ബാലൺ ഡി’ഓർ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Chiesa for Ballon d’Or? https://t.co/Vq2kYR5kIJ
— JuveFC (@juvefcdotcom) August 12, 2021
” കിയേസയിൽ വലിയ പ്രതീക്ഷയാണ് എല്ലാവരും വെച്ച് പുലർത്തുന്നത്. അത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നറിയാം. പക്ഷേ അദ്ദേഹം അതിൽ വിജയിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്.മൂന്നോ നാലോ വർഷത്തിനുള്ളിൽ കിയേസ ബാലൺ ഡി’ഓർ ജേതാവാകുമെന്ന് ഞാൻ കേട്ടിരുന്നു. അതിനോട് ഞാൻ യോജിക്കുന്നു.നെദ്വേദിന്റെ ഉള്ളിൽ ഉണ്ടായിരുന്ന അതേ അഭിനിവേശം തന്നെയാണ് കിയേസയുടെ ഉള്ളിലുള്ളതും.വലിയ ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ചുറ്റുമുള്ള അതിർവരമ്പുകളെ ഭേദിക്കാൻ അദ്ദേഹത്തിന് കഴിയും.കഴിഞ്ഞ വർഷം ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലേക്ക് അദ്ദേഹം കാലെടുത്തു വെച്ചു.ഈ വർഷം അദ്ദേഹം അല്ലെഗ്രിയുടെ കീഴിൽ ഉയരങ്ങളിലേക്കെത്തും ” ഇതാണ് ടക്കിനാർഡി കിയേസയെ കുറിച്ച് പറഞ്ഞത്. ഏതായാലും അലെഗ്രിക്ക് കീഴിലുള്ള ക്രിസ്റ്റ്യാനോ-ഡിബാല-കിയേസ സഖ്യത്തിലാണ് യുവന്റസ് ആരാധകരുടെ പ്രതീക്ഷകൾ.