ഒസിമെനെ കോന്റെ ഒഴിവാക്കി,താരം പിഎസ്ജിയിലേക്ക്?

2022/23 സീസണിൽ നാപ്പോളിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് വിക്ടർ ഒസിമെൻ. നാപോളിക്ക് ഇറ്റാലിയൻ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 15 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം ലീഗിൽ നേടിയിരുന്നത്.

പക്ഷേ ഞാൻ നാപോളിയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.എന്നാൽ അങ്ങനെയൊന്നും താരത്തെ കൈവിടാൻ നാപ്പോളി ഉദ്ദേശിക്കുന്നില്ല.താരത്തിന്റെ റിലീസ് ക്ലോസായ 110 മില്യൺ പൗണ്ട് ലഭിക്കാതെ ഒസിമെനെ വിട്ടു തരില്ല എന്ന നിലപാടിലാണ് ഇപ്പോൾ നാപോളിയുള്ളത്.അതുകൊണ്ടുതന്നെ കാര്യങ്ങൾ സങ്കീർണ്ണമായിക്കൊണ്ട് നിലകൊള്ളുകയാണ്. അതിനിടെ നാപ്പോളിയുടെ പരിശീലകനായ അന്റോണിയോ കോന്റെ ഈ താരത്തെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇഗ്നെഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് നാപ്പോളി വിജയിച്ചിരുന്നു. ഈ മത്സരത്തിന്റെ സ്‌ക്വാഡിൽ പോലും താരത്തെ ഉൾപ്പെടുത്താൻ പരിശീലകൻ തയ്യാറായിരുന്നില്ല.

ഇവിടെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ക്ലബ്ബ് വിടാൻ ഒസിമെൻ ആഗ്രഹിക്കുന്നു. താരത്തിനെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വലിയ താല്പര്യമുണ്ട്. ചർച്ചകൾ അവർ നടത്തുന്നുമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വലിയ പുരോഗതി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. കാരണം നാപോളി ആവശ്യപ്പെടുന്ന ഈ വലിയ തുക തന്നെയാണ്. അതേസമയം ഒസിമെനെ ഒഴിവാക്കി ലുക്കാക്കുവിനെ കൊണ്ടുവരാനാണ് കോന്റെ ആഗ്രഹിക്കുന്നത്.നേരത്തെ കോന്റെക്ക് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ലുക്കാക്കു.

ലുക്കാക്കുവിനെ നൽകി ഒസിമെനെ കൊണ്ടുവരാൻ ചെൽസിക്ക് താല്പര്യമുണ്ട്. പക്ഷേ അപ്പോഴും 110 മില്യൺ പൗണ്ട് തന്നെയാണ് നാപോളി ഒസിമെന്റെ മൂല്യമായി കൊണ്ട് കണക്കാക്കുന്നത്.ലുക്കാക്കുവിന് പുറമേ ബാക്കി തുകയും നൽകാൻ ചെൽസി ഒരുക്കമല്ല. ഈ വിലയുടെ കാര്യത്തിൽ നാപ്പോളി അഡ്ജസ്റ്റ്മെന്റുകൾ വരുത്തിയിട്ടില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവാനാണ് സാധ്യത. പക്ഷേ ഈ സമ്മറിൽ ക്ലബ്ബ് വിടണം എന്നുള്ള ഒരു വാശിയിലാണ് ഒസിമെൻ ഇപ്പോൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *