ഏഷ്യൻ താരത്തെ ഹൈജാക്ക് ചെയ്യണം,പിഎസ്ജിയുൾപ്പടെ നിരവധി വമ്പൻ ക്ലബ്ബുകൾ രംഗത്ത്!

ഈ സീസണിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപ്പോളിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് കിം മിൻ ജേ.നാപോളിക്ക് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞിട്ടുണ്ട്.സൗത്ത് കൊറിയൻ സൂപ്പർതാരമായ ഇദ്ദേഹം 33 മത്സരങ്ങളാണ് ലീഗിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ട് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഈ ട്രാൻസ്ഫർ ജാലകത്തിൽ വലിയ ചർച്ച വിഷയമാവാൻ കിമ്മിന് കഴിഞ്ഞിട്ടുണ്ട്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ താൽപര്യം പ്രകടിപ്പിച്ച താരമാണ് കിം. മാത്രമല്ല അദ്ദേഹത്തിന് ഒരു വലിയ സാലറിയുടെ ഓഫർ യുണൈറ്റഡ് നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ചർച്ചയ്ക്ക് വലിയ പുരോഗതി ഒന്നുമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻഡറായ ഹാരി മഗ്വയ്ർ ക്ലബ്ബ് വിടാൻ വിസമ്മതിച്ചത് ഇതിന് കാരണമായിട്ടുണ്ട്.

ഈയൊരു അവസരത്തിൽ കിമ്മിനെ ഹൈജാക്ക് ചെയ്യാൻ വേണ്ടി 3 പ്രമുഖ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് താരത്തിൽ താല്പര്യമുണ്ട്. നീക്കങ്ങൾ അവർ വേഗത്തിലാക്കിയിട്ടുണ്ട്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിച്ചിട്ടുള്ള ടീമാണ് ന്യൂകാസിൽ.അത് അവരെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യമാണ്.

മറ്റു രണ്ട് ക്ലബ്ബുകൾ ചെൽസിയും പിഎസ്ജിയുമാണ്.ഈ രണ്ടു ക്ലബ്ബുകൾക്കും താല്പര്യമുണ്ടെങ്കിലും അവർ നീക്കങ്ങൾ ആരംഭിച്ചിട്ടില്ല.എന്നിരുന്നാലും താരത്തിന്റെ സ്ഥിതിഗതികൾ അവർ നിരീക്ഷിക്കുന്നുണ്ട്.നിലവിൽ ആർക്കും മുൻതൂക്കം അവകാശപ്പെടാൻ ഇല്ലെങ്കിലും ന്യൂകാസിൽ യുണൈറ്റഡ് വളരെ ഗൗരവമായി തന്നെ ഈ ഡിഫൻഡറെ പരിഗണിക്കുന്നുണ്ട്. 2025 വരെ കോൺട്രാക്ട് അവശേഷിക്കുന്ന താരത്തിന് വേണ്ടി മോശമല്ലാത്ത ഒരു തുക തന്നെ മുടക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *