എസി മിലാനിലേക്ക് തിരികെയെത്താൻ താൻ തയ്യാറാണ് എന്നുള്ളത് മാൾഡീനിക്കറിയാം : ബ്രസീലിയൻ സൂപ്പർ താരം!
ഒരുകാലത്ത് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാന്റെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ അലക്സാന്ദ്ര പാറ്റോ.2007 മുതൽ 2013 വരെയാണ് ഇദ്ദേഹം മിലാന് വേണ്ടി കളിച്ചിട്ടുള്ളത്.അതിന് ശേഷം ക്ലബ് വിട്ട പാറ്റോ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഒർലാന്റോ സിറ്റിക്ക് വേണ്ടിയാണ് പാറ്റോ കളിച്ചു കൊണ്ടിരിക്കുന്നത്.
എന്നാലിപ്പോൾ മുൻ ക്ലബ്ബായ എസി മിലാനിലേക്ക് തിരികെ വരാൻ പാറ്റോ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മിലാന്റെ ടെക്നിക്കൽ ഡയറക്ടറായ പൗലോ മാൾഡീനിക്ക് താൻ തിരികെ വരാൻ തയ്യാറാണ് എന്നുള്ള കാര്യം അറിയാമെന്നാണ് പാറ്റോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗസറ്റോ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു പാറ്റോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 20, 2022
” ഒർലാന്റോയിൽ നല്ല രൂപത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എനിക്കിവിടെ കരാറും അവശേഷിക്കുന്നുണ്ട്.പക്ഷെ മിലാ നിലേക്ക് തിരികെ വരാൻ തയ്യാറാണ് എന്നുള്ള കാര്യം മാൾഡീനിക്കറിയാം.ഞാൻ കൂടുതൽ പക്വതയുള്ള വ്യക്തിയാണ്.ഫുട്ബോളിൽ എനിക്ക് വ്യത്യസ്തമായ ഒരു മനോഭാവമാണുള്ളത്. യുവതാരങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവാൻ എനിക്ക് സാധിക്കും.ഇറ്റലിയെയും അവിടുത്തെ ജനങ്ങളെയും ഞാൻ മിസ്സ് ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം മിലാൻ ഒരു ഫണ്ടമെന്റൽ സിറ്റിയാണ്. ഒരുപാട് കാര്യങ്ങൾ ഞാൻ മിലാനിൽ നിന്നാണ് പഠിച്ചത്. അവിടേക്ക് തിരികെയെത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രായത്തിലുള്ള ഒരുപാടുപേർ ഇപ്പോഴും സിരി എയിൽ കളിക്കുന്നുണ്ട് ” ഇതാണ് പാറ്റോ പറഞ്ഞത്.
നിലവിൽ 32 വയസ്സുള്ള പാറ്റോ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.എസി മിലാന് വേണ്ടി ആകെ 150 മത്സരങ്ങൾ കളിച്ച താരം 63 ഗോളുകളും നേടിയിട്ടുണ്ട്.