എന്റെ ഊർജ്ജം സഹതാരങ്ങൾക്ക് പകർന്നു നൽകണം, സ്ലാട്ടൻ പറയുന്നു !
ഈ പ്രാവശ്യത്തെ സിരി എ കിരീടം നേടൽ തന്നെയാണ് എസി മിലാന്റെ ലക്ഷ്യവും സ്വപ്നവുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് സ്ലാട്ടൻ ഇക്കാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. നിലവിൽ സിരി എയിൽ ഒന്നാം സ്ഥാനത്താണ് എസി മിലാൻ. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും മൂന്ന് സമനിലയുമായി 27 പോയിന്റാണ് എസി മിലാന്റെ പക്കലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് 24 പോയിന്റ് ആണുള്ളത്. കഴിഞ്ഞ മത്സരത്തിൽ പാർമക്കെതിരെ മിലാൻ സമനില വഴങ്ങിയിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് മിലാൻ സമനില പിടിച്ചു വാങ്ങിയത്. പരിക്ക് മൂലം ഇബ്രാഹിമോവിച്ച് കളത്തിലിറങ്ങിയിരുന്നില്ല.
Ibrahimovic non ha paura di pronunciare la parolina magica: "Il Milan deve avere il coraggio di sognare lo Scudetto" ⚫️🔴https://t.co/30BLFluoFm
— Goal Italia (@GoalItalia) December 14, 2020
” ഈ രീതിയിൽ നിലനിൽക്കാൻ ഞാനൊരുപാട് പരിശീലനം ചെയ്യാറുണ്ട്. നിങ്ങൾ കഠിനാദ്ധ്യാനം ചെയ്താൽ എല്ലാം തിരിച്ച് നിങ്ങളിലേക്കെത്തുമെന്നാണ് എന്റെ തത്വം. മിലാനിലേക്ക് മടങ്ങിയെത്തിയത് ഒരു വെല്ലുവിളിയായിട്ടായിരുന്നു. ആ സമയത്ത് ടീം മുകളിൽ അല്ലായിരുന്നു. ഓരോ കിരീടത്തിനും പിന്നിൽ ചരിത്രങ്ങളും ഇമോഷൻസുമുണ്ട്. അതിനർത്ഥം അത് നേടിക്കഴിഞ്ഞാൽ നല്ലതാണ് എന്നാണ്.സിരി എ കിരീടം നേടുക എന്നുള്ളതാണ് സ്വപ്നം. അത് തന്നെയാണ് എന്റെ ലക്ഷ്യം. എന്റെ ഊർജ്ജം എന്റെ സഹതാരങ്ങൾക്കും പകർന്നു നൽകാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഞങ്ങളിൽ തന്നെ വിശ്വാസമർപ്പിച്ചേ മതിയാകൂ. ഒരിക്കലും വിട്ടു നൽകാൻ തയ്യാറാവരുത് ” സ്ലാട്ടൻ പറഞ്ഞു.
Me and my best friends pic.twitter.com/ukgC52DVWN
— Zlatan Ibrahimović (@Ibra_official) December 14, 2020