എന്തിന് പേടിക്കണം, ഇവിടെ ഇബ്രയില്ലേ? മത്സരത്തിന് മുന്നോടിയായി താൻ പരിശീലകനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇബ്രാഹിമോവിച്ച് !
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ നാപോളിയെ കീഴടക്കിയത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് വിജയശില്പിയായത് ഇബ്രാഹിമോവിച്ചാണ്.മത്സരത്തിൽ എസി മിലാന്റെ പരിശീലകസ്ഥാനത്തുണ്ടായിരുന്നത് കോച്ചിംഗ് സ്റ്റാഫിലെ അംഗമായ ഡാനിയെല ബൊനേരയായിരുന്നു. മുഖ്യപരിശീലകൻ സ്‌റ്റെഫാനോ പിയോലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ബൊനേര പരിശീലകസ്ഥാനത്ത് നിന്നിരുന്നത്. മത്സരത്തിന് മുന്നേ താൻ ബൊനേരയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇബ്രാഹിമോവിച്ച്. പേടിക്കേണ്ട ആവിശ്യമില്ലെന്നും ഇവിടെ ഇബ്രയുണ്ടെന്നും അദ്ദേഹം എല്ലാം നോക്കിക്കോളുമെന്നാണ് താൻ പരിശീലകനോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.
Zlatan Ibrahimovic before #NapoliMilan : “Every now and then I tell the coach, hey, don’t be stressed, there’s Ibra, I’ll take care of it.”#Napoli 1-3 #ACMilan : Ibrahimovic brace.https://t.co/z5hXf6ZPCU #SerieA #SerieATIM pic.twitter.com/WV2dhpsUUt
— footballitalia (@footballitalia) November 22, 2020
” ഞങ്ങൾ പിയോലിയെ മിസ് ചെയ്തിരുന്നു. പക്ഷെ അദ്ദേഹവുമായുള്ള ബന്ധം ഞങ്ങൾ നിലനിർത്തിയിരുന്നു. അദ്ദേഹം ഓരോ പരിശീലനവേളകൾക്ക് ശേഷവും ഞങ്ങൾക്ക് ആവിശ്യമായ ഉപദേശനിർദ്ദേശങ്ങൾ നൽകുമായിരുന്നു.ബൊനേര മഹത്തായ ജോലിയാണ് ചെയ്തു തീർത്തത്. അദ്ദേഹത്തിന് പുതിയൊരു സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നത്. പക്ഷെ അദ്ദേഹത്തിന് എല്ലാ താരങ്ങളെയും നന്നായിയറിയാം. ഞങ്ങൾ എല്ലാവരും മത്സരത്തിന് വേണ്ടി നന്നായി തയ്യാറായിരുന്നു. മത്സരത്തിന് മുന്നോടിയായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ പേടിക്കേണ്ട ആവിശ്യമില്ല. ഇവിടെ ഇബ്രയുണ്ട്. ഞാൻ നോക്കിക്കോളാം ” ഇബ്രാഹിമോവിച്ച് സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഇബ്രാഹിമോവിച്ച് തുടർന്ന് പരിക്ക് മൂലം കളം വിട്ടിരുന്നു.
Zlatan Ibrahimović has now scored in EIGHT consecutive Serie A appearances:
— Squawka Football (@Squawka) November 22, 2020
𝟐𝟎𝟏𝟗-𝟐𝟎
⚽️⚽️ vs. Sampdoria
⚽️ vs. Cagliari
𝟐𝟎𝟐𝟎-𝟐𝟏
⚽️⚽️ vs. Bologna
⚽️⚽️ vs. Inter
⚽️⚽️ vs. Roma
⚽️ vs. Udinese
⚽️ vs. Verona
⚽️ vs. Napoli
Ageing backwards. ⏮ pic.twitter.com/6GNyPJILKR