എതിർതാരത്തിന്റെ കഴുത്തിന് പിടിച്ച് പരേഡസ്,ദിബാല പോയതോടെ എല്ലാം കൈവിട്ടെന്ന് മൊറിഞ്ഞോ!

ഇന്നലെ കോപ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റോമക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലാസിയോ റോമയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 51 മിനിറ്റിൽ സക്കാഗ്നി നേടിയ ഗോളാണ് ലാസിയോക്ക് വിജയം നേടിക്കൊടുത്തത്. ഇതോടെ റോമ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരമായ പൗലോ ദിബാലക്ക് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ ആദ്യപകുതിക്ക് ശേഷം അദ്ദേഹത്തെ പിൻവലിച്ചിരുന്നു. അതിനുശേഷമാണ് ലാസിയോയുടെ ഗോൾ പിറന്നത്.ദിബാലയെ നഷ്ടമായത് താങ്കൾക്ക് തിരിച്ചടിയായി എന്നുള്ള കാര്യം റോമയുടെ പരിശീലകനായ മൊറിഞ്ഞോ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.ദിബാല പോയതോടുകൂടിയാണ് മത്സരം കൈവിട്ടത് എന്നാണ് മൊറിഞ്ഞോ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യ പകുതിയിൽ കൂടുതൽ മികച്ച പ്രകടനം നടത്തിയ ടീം ഞങ്ങൾ തന്നെയാണ്. പക്ഷേ ദിബാല കളം വിട്ടതോടുകൂടിയാണ് എല്ലാം മാറിമറിഞ്ഞത്.കഴിഞ്ഞ ഫിയോറെന്റിനക്കെതിരെയുള്ള മത്സരത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.ദിബാല ഇല്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണ്.അദ്ദേഹം ഉണ്ടെങ്കിൽ ഈസിയായി വിജയിക്കാം. അദ്ദേഹത്തിന്റെ അഭാവത്തിൽ ക്വാളിറ്റിയും കണക്ഷൻസും കുറയുകയാണ് ചെയ്യുന്നത് “ഇതാണ് റോമയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം നിരവധി വിവാദങ്ങളാൽ സമ്പന്നമായിരുന്നു ഈ മത്സരം.മത്സരത്തിന്റെ അവസാനത്തിൽ സംഘർഷങ്ങൾ നടന്നിട്ടുണ്ട്.ആകെ 3 റെഡ് കാർഡുകൾ പിറക്കുകയും ചെയ്തിട്ടുണ്ട്.അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് ലാസിയോ താരമായ പെഡ്രോ റോഡ്രിഗസിനെ കഴുത്തിന് പിടിച്ച് ഉപദ്രവിച്ചിരുന്നു.ഇത് പിന്നീട് സംഘർഷങ്ങൾക്ക് കാരണമായി.എന്നാൽ റഫറി പെഡ്രോക്കാണ് റെഡ് കാർഡ് നൽകിയത്.പരേഡസ് ശിക്ഷിക്കപ്പെട്ടിരുന്നില്ല.അതും വലിയ വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *