എതിരാളികൾ ഇന്റർ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിൽ!

ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻമാരായ ഇന്ററിനെ നേരിടാനൊരുങ്ങുകയാണ് കരുത്തരായ യുവന്റസ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുന്നത്. യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഇന്ററിനെ കീഴടക്കിയേ മതിയാവൂ. കിരീടമുറപ്പിച്ച ഇന്ററിനാവട്ടെ ആശങ്കകൾ ഒന്നുമില്ലാതെ കളിക്കാൻ സാധിക്കും. നിലവിൽ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിലാണ്.നിലവിൽ സിരി എയിൽ ഒന്നാമത് ഇന്ററാണ്.36 റൗണ്ടുകൾ പൂർത്തിയായപ്പോൾ 88 പോയിന്റുകൾ നേടിയ ഇന്റർ ജേതാക്കളായിയിട്ടുണ്ട്.75 പോയിന്റുള്ള അറ്റലാന്റ,75 പോയിന്റുള്ള മിലാൻ,73 പോയിന്റുള്ള നാപോളി എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ.72 പോയിന്റുള്ള യുവന്റസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.

ജെനോവക്കെതിരെയുള്ള മത്സരത്തിൽ അറ്റലാന്റയും കാഗ്ലിയാരിക്കെതിരെയുള്ള മത്സരത്തിൽ മിലാനും വിജയിച്ചാൽ അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം.എന്തെന്നാൽ യുവന്റസുമായി ഏറ്റുമുട്ടിയ കണക്കുകളിൽ ഇവർക്കാണ് മേൽക്കൈ. അതിനാൽ യുവന്റസ് ഇവർക്ക് ഭീഷണിയാവില്ല.ഇന്റർമിലാനെതിരെ നടക്കുന്ന മത്സരത്തിൽ യുവന്റസ് വിജയിക്കാതിരിക്കുകയും ഫിയോറെന്റിനക്കെതിരെയുള്ള മത്സരത്തിൽ നാപോളി വിജയിക്കുകയും ചെയ്താൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചേക്കില്ല.കാരണം ഇരുടീമുകൾക്കും ഒരുപോലെ പോയിന്റുകൾ അവസാനം വന്നാൽ ഹെഡ് ടു ഹെഡിൽ ഇരുവരും ഒപ്പമാണെങ്കിലും ഗോൾ ഡിഫറൻസിൽ നാപോളിക്കാണ് മുൻഗണന. ഇനി യുവന്റസിന്റെ മുന്നിലുള്ള ഏകവഴി ഇന്ററിനെ തോൽപ്പിച്ചു കൊണ്ട് നാപോളി വിജയിക്കാതിരിക്കാൻ പ്രാർത്ഥിക്കുക എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *