എങ്ങോട്ട് ചേക്കേറണം? ഡിബാല അന്തിമ തീരുമാനം കൈകൊണ്ടതായി വാർത്ത!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ സീസണിന് ശേഷം ക്ലബ് വിടുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. താരത്തിന്റെ കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഇത് പുതുക്കില്ല എന്നുള്ള കാര്യം നേരത്തെ തന്നെ യുവന്റസ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ടായിരിക്കും ഡിബാല ക്ലബ് വിടുക.
ഇപ്പോഴിതാ പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.അതായത് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനിലേക്ക് ചേക്കേറാൻ ഡിബാല അന്തിമ തീരുമാനം കൈകൊണ്ടു എന്നാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. നാലു വർഷത്തെ കരാറിലായിരിക്കും താരം ഒപ്പ് വെക്കുക. ആറ് മില്യൻ യൂറോ യായിരിക്കും താരത്തിന്റെ വാർഷിക സാലറി. സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസ്,മാഴ്സെലോ ബ്രോസോവിച്ച് എന്നിവർ ഇതേ സാലറിയാണ് ഇന്ററിൽ കൈപ്പറ്റുന്നത്.
Paulo Dybala decides to join Inter, will leave Juventus. https://t.co/dq7mrehfki
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 5, 2022
ലാലിഗ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് ഡിബാലയിൽ വലിയ താൽപര്യമുണ്ടായിരുന്നു.എന്നാൽ ഇന്റർ മിലാന്റെ ചീഫായ ബെപ്പെ മറോട്ടയാണ് ഡിബാലയെ കൺവിൻസ് ചെയ്യിപ്പിച്ചത്.താരത്തിൽ കേന്ദ്രീകൃതമായ ഒരു പ്രോജക്ടായിരിക്കും ഇന്റർ നടപ്പിലാക്കുക. സൂപ്പർ താരം വ്ലഹോവിച്ച് വന്നതോട് കൂടിയായിരുന്നു ഡിബാലക്ക് യുവന്റസിൽ ഇതേ പ്രോജക്ട് നഷ്ടമായത്.
അതേസമയം ടീമിന്റെ വെയ്ജ് ബിൽ കുറക്കാൻ വേണ്ടി സൂപ്പർ താരങ്ങളായ വിദാൽ,സാഞ്ചസ്,വെസിനോ എന്നിവരെയൊക്കെ ഇന്റർ മിലാൻ കൈ വിട്ടേക്കും.ഈ സിരി എയിൽ 9 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഡിബാലയുടെ സമ്പാദ്യം.