എംബപ്പേ റൊണാൾഡോയെ ഓർമ്മിപ്പിക്കുന്നു : സ്ലാട്ടൻ!
ഈ നാൽപതാമത്തെ വയസ്സിലും ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. തന്റെ ഗോളടി മികവിന് കോട്ടങ്ങളൊന്നും തട്ടിയിട്ടില്ല എന്നുള്ള കാര്യം സ്ലാട്ടൻ ഇപ്പോഴും ഫുട്ബോൾ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.ഈ സീസണിൽ എസി മിലാനായി 14 മത്സരങ്ങൾ കളിച്ച സ്ലാട്ടൻ ഏഴ് ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഏതായാലും കഴിഞ്ഞ ദിവസം താരം സിബിഎസ് സ്പോർട്സിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇതിൽ ഫുട്ബോൾ ലോകത്തെ യുവതാരങ്ങളെ പറ്റി സ്ലാട്ടൻ സംസാരിച്ചിരുന്നു. കൂട്ടത്തിൽ കിലിയൻ എംബപ്പേയെയും ഇദ്ദേഹം പരാമർശിച്ചിരുന്നു. എംബപ്പേ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയെ ഓർമ്മിപ്പിക്കുന്നു എന്നാണ് സ്ലാട്ടൻ അറിയിച്ചിട്ടുള്ളത്. റൊണാൾഡോ നസാരിയോയെ വളരെയധികം ഇഷ്ടപ്പെടുന്ന താരം കൂടിയാണ് സ്ലാട്ടൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 18, 2021
“എനിക്ക് മികച്ച താരങ്ങളെ ഇഷ്ടമാണ്. പ്രത്യേകിച്ച് നിങ്ങളൊരു ഫുട്ബോൾ താരമാവുമ്പോൾ,അവർ എന്താണ് ചിന്തിക്കുന്നതെന്നും അവർ എങ്ങോട്ടാണ് നീങ്ങുന്നതെന്നും നിങ്ങൾക് മനസ്സിലാക്കാൻ സാധിക്കും.അത്തരം താരങ്ങളെ പ്രെഡിക്റ്റ് ചെയ്യൽ എനിക്കിഷ്ടപ്പെട്ട കാര്യമാണ്.എംബപ്പേ റൊണാൾഡോ ഫിനോമിനോയെ അനുസ്മരിപ്പിക്കുന്ന ഒരു താരമാണ്. തീർച്ചയായും വളരെ മികവുറ്റ ഒരു താരമാണ് എംബപ്പേ ” ഇതാണ് സ്ലാട്ടൻ പറഞ്ഞത്.
ഈ സീസണിലും മിന്നും ഫോമിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്.23 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ താരം ഈ സീസണിൽ നേടിയിട്ടുണ്ട്.