ഉജ്ജ്വലപ്രകടനവുമായി യുവന്റസ്, മിലാനെ തരിപ്പണമാക്കി, പ്ലയെർ റേറ്റിംഗ് !

ഇന്നലെ സിരി എയിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ യുവന്റസിന് മിന്നുന്ന വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ എസി മിലാനെ യുവന്റസ് തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ഫെഡറിക്കോ ചിയേസയാണ് യുവന്റസിന്റെ വിജയശില്പി. ശേഷിച്ച ഗോൾ മക്കെന്നിയുടെ വകയായിരുന്നു. ഇരട്ടഅസിസ്റ്റുകൾ നേടി പൌലോ ദിബാലയും മിന്നിതിളങ്ങി. കലാബ്രിയയാണ് മിലാന്റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിന്റെ 18, 60 മിനുട്ടുകളിലാണ് ചിയേസ ദിബാലയുടെ അസിസ്റ്റുകളിൽ നിന്നും ഗോളുകൾ കണ്ടെത്തിയത്. മത്സരത്തിന്റെ 76-ആം മിനുട്ടിൽ കുലുസെവ്സ്ക്കിയുടെ അസിസ്റ്റിൽ നിന്ന് മക്കെന്നിയും ഗോൾ കണ്ടെത്തുകയായിരുന്നു. ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് യുവന്റസിനുള്ളത്. അതേസമയം 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള മിലാൻ തന്നെയാണ് ഒന്നാമത്.

മത്സരത്തിലെ യുവന്റസ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 7.67
ദിബാല : 7.8
റൊണാൾഡോ : 7.6
ചിയേസ : 8.5
റാബിയോട്ട് : 7.2
ബെന്റാൻക്കർ : 6.8
റാംസി : 6.3
ഡാനിലോ : 6.7
ബൊനൂച്ചി : 6.9
ലൈറ്റ് : 7.0
ഫ്രബോട്ട: 6.7
സെസ്നി : 8.4
മക്കെന്നി : 7.6-സബ്
ഡെമിറാൽ : 6.1-സബ്
കുലുസെവ്സ്ക്കി : 7.3-സബ്
ബെർണാഡ്ഷി : 6.3-സബ്
ആർതർ : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *