ഇറ്റലിയിൽ കായിക മത്സരങ്ങൾ നിർത്തിവെച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ സീരി A അടക്കം എല്ലാ കായിക മത്സരങ്ങളും നിർത്തിവെച്ചതായി പ്രധാനമന്ത്രി ഗ്വിസെപ്പി കോൻ്റെ അറിയിച്ചു. നേരത്തെ ഏപ്രിൽ 3 വരെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെച്ചതായി ഇറ്റാലിയൻ ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് മത്സരങ്ങൾ വരെ നിർത്തിവെച്ചതായാണ് അറിയിച്ചിരിക്കുന്നത്.

കൊറോണ വൈസ് ഏറ്റവും അധികം ബാധിച്ചിരിക്കുന്ന യൂറോപ്യൻ രാജ്യമാണ് ഇറ്റലി. BBCയുടെ റിപ്പോർട്ടനുസരിച്ച് ഇറ്റലിയിൽ 9000ൽ അധികം പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിക്കുകയും 450ൽ പരം മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യം വെച്ച്സീരി A അടക്കമുള്ള എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെയും യൂറോപ്പ ലീഗ് മത്സരങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *