ഇറ്റലിയിൽ ഇനി ഫുട്ബോൾ നടക്കുക ഈ നാല് സ്റ്റേഡിയങ്ങളിൽ മാത്രം
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അത്കൊണ്ട് തന്നെ പെട്ടെന്നൊന്നും തന്നെ പൂർവസ്ഥിതിയിലേക്കുള്ള മടക്കം ഇറ്റലിക്ക് എളുപ്പമാവില്ല. ഇതിനാൽ തന്നെ ഫുട്ബോൾ രംഗത്തും ആവിശ്യമായ മാറ്റങ്ങൾ കൈക്കൊള്ളാൻ അധികൃതർ നിർബന്ധിതരാവുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ സൗത്ത്-സെന്റർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയങ്ങളിൽ മാത്രമായി മത്സരം നടത്താനാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ സ്ഥിതിഗതികൾ ശാന്തമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ അധികൃതർ ആലോചിക്കുന്നത്. ഫ്ലോറെൻസെ, റോമാ, നേപ്പിൾസ്, പിന്നെ മറ്റേതെങ്കിലും സൗത്ത് ഭാഗത്തെ ഒരു സ്റ്റേഡിയം എന്നിങ്ങനെയാണ് അധികൃതർ മത്സരം നടത്താൻ ആലോചിക്കുന്നത്.
പ്രമുഖമാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ പ്രതിസന്ധി ഇല്ലെന്നും സൗത്തിനേക്കാൾ നോർത്ത് ആണ് ഗുരുതരാവസ്ഥയിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനാൽ തന്നെ നോർത്തിൽ മത്സരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് എല്ലാ മത്സരങ്ങളും ഈ നാല് സ്റ്റേഡിയങ്ങളിൽ നടത്തപ്പെടും. മിലാൻ, ഇന്റർ, ബ്രെസിയ, അറ്റ്ലാന്റ എന്നീ സ്ഥലങ്ങൾ ഒക്കെ തന്നെയും കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളാണ്. നടത്താൻ ഉദ്ദേശിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടത്തുക.