ഇരട്ടഗോളടിച്ച് റൊണാൾഡോ, യുവന്റസ് വിജയവഴിയിൽ തിരിച്ചെത്തി!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണവർ ക്രോട്ടോണയെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് യുവന്റസിന്റെ വിജയശില്പി. ഒരു ഗോൾ മക്കെന്നിയുടെ വകയായിരുന്നു.മത്സരത്തിന്റെ 38,45 മിനുട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോൾ പിറന്നത്.ജയത്തോടെ യുവന്റസ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.22 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.
CRISTIANO RONALDO WITH A FIRST HALF BRACE! pic.twitter.com/S0GyKTSMGD
— ESPN FC (@ESPNFC) February 22, 2021
റൊണാൾഡോ, കുലുസെവ്സ്‌ക്കി എന്നിവർക്കായിരുന്നു യുവന്റസിന്റെ ആക്രമണചുമതല.38-ആം മിനുട്ടിലാണ് റൊണാൾഡോയുടെ ആദ്യ ഗോൾ പിറക്കുന്നത്.അലക്സ് സാൻഡ്രോയുടെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെയാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയത്. പിന്നാലെ അടുത്ത ഗോളും പിറന്നു.ഇത്തവണ ആരോൺ റാംസിയുടെ ക്രോസിൽ നിന്നാണ് ഹെഡറിലൂടെ റൊണാൾഡോ ഗോൾ നേടിയത്. പിന്നീട് ഹാട്രിക് നേടാനുള്ള അവസരങ്ങൾ റൊണാൾഡോക്ക് ലഭിച്ചുവെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല.66-ആം മിനുട്ടിൽ മക്കെന്നി കൂടി ഗോൾ നേടിയതോടെ യുവന്റസിന്റെ ഗോൾ പട്ടിക പൂർത്തിയായി.
🔥 @Cristiano at the double as Juventus breeze past Crotone 🦓 pic.twitter.com/9qwNgrlds7
— 433 (@433) February 22, 2021