ഇന്റർ കോച്ച് കോന്റെ പുറത്തേക്ക്? പകരം പരിഗണിക്കുന്നത് രണ്ട് സൂപ്പർ പരിശീലകരെ !
ഈ സിരി എയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ഇന്റർമിലാൻ. പരിശീലകൻ കോന്റെയുടെ കീഴിൽ തുടർച്ചയായി വിജയങ്ങൾ കരസ്ഥമാക്കിയ ഇന്റർമിലാൻ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യുവന്റസുമായി കേവലം ഒരു പോയിന്റ് വിത്യാസത്തിനാണ് ഇന്ററിന് കിരീടം നഷ്ടമായത്. എന്നാൽ അവസാനറൗണ്ട് പോരാട്ടത്തിൽ 2-0 എന്ന സ്കോറിന് ജയം നേടിയ ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇത് ബുദ്ദിമുട്ടേറിയ സീസൺ ആയിരുന്നുവെന്നും കഴിയുന്ന പോലെ പരിശ്രമിച്ചു എന്നും പറഞ്ഞ അദ്ദേഹം പിന്നീട് ഇന്റർ മിലാൻ ബോർഡിനെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ക്ലബിൽ തങ്ങൾക്ക് യാതൊരു വിധ പിന്തുണയും ലഭിച്ചില്ല എന്നാണ് അദ്ദേഹം ആരോപിച്ചത്. ഒരു സുരക്ഷയും ക്ലബ് തനിക്കോ താരങ്ങൾക്കൊ തന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017-ൽ എങ്ങനെ ക്ലബ് എങ്ങനെ ഉണ്ടായിരുന്നുവോ അത്പോലെയാണ് ഇപ്പോഴെന്നും യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Reports are growing rapidly that Antonio Conte’s furious outburst has created an irreparable split at Inter, with Max Allegri or Mauricio Pochettino the alternative options https://t.co/5IiFLcvLVF #FCIM #SerieA #Juventus #Calcio #THFC pic.twitter.com/5S52fYyS0O
— footballitalia (@footballitalia) August 3, 2020
ഈ പ്രസ്താവന ഇന്റർമിലാൻ ഡയറക്ടർ ബെപ്പെ മറോട്ടയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കോന്റെ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞെന്നും പകരം ഇന്റർ രണ്ടു പരിശീലകരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. സ്കൈ സ്പോർട്ട് ഇറ്റാലിയ, ട്യൂട്ടോസ്പോർട്ട് എന്നിവരെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ യുവന്റസ് പരിശീലകൻ ആയിരുന്ന മാക്സ്മിലിയാനോ അല്ലെഗ്രി, ടോട്ടൻഹാം പരിശീലകൻ ആയിരുന്ന മൗറിസിയോ പോച്ചെട്ടിനോ എന്നീ രണ്ട് സൂപ്പർ പരിശീലകരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടു പേരും നിലവിൽ ഫ്രീ ഏജന്റുമാരാണ്. അല്ലെഗ്രിയാവട്ടെ യുവന്റസിന് വേണ്ടി ഒട്ടേറെ കിരീടങ്ങൾ നേടികൊടുത്ത പരിശീലകനാണ്. മറുഭാഗത്ത് പോച്ചെട്ടിനോ കഴിഞ്ഞ തവണ ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ എത്തിച്ചവരാണ്. ഏതായാലും കോന്റെ ക്ലബ് പുറത്തേക്ക് പോവുമെന്നും രണ്ടിലൊരാൾ പരിശീലകൻ ആവുമെന്ന കാര്യവും ഉറപ്പായ സ്ഥിതിയാണ്.
Reports are growing rapidly that Antonio Conte’s furious outburst has created an irreparable split at Inter, with Max Allegri or Mauricio Pochettino the alternative options https://t.co/5IiFLceax5 #FCIM #SerieA #Calcio #Juventus #THFC #Argentina pic.twitter.com/Ii6ApBpvOu
— footballitalia (@footballitalia) August 2, 2020