ഇന്റർ കൈവിടുന്നു,ഡിബാലക്ക് മുൻഗണന നൽകി മൊറിഞ്ഞോ!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഈ കഴിഞ്ഞ സീസണോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.താരത്തിന്റെ കരാർ യുവന്റസ് പുതുക്കിയിരുന്നില്ല. നിലവിൽ ഫ്രീ ഏജന്റായ ഡിബാല പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.
മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനായിരുന്നു താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്. എന്നാൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവിനെ ലഭിച്ചതോടുകൂടി ഇന്റർ മിലാൻ പതിയെ പിൻവാങ്ങുകയായിരുന്നു. ഇനി ഡിബാലയെ ഇന്റർ പരിഗണിച്ചേക്കില്ല എന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസം ഇന്റർമിലാൻ പരിശീലകൻ നൽകിയിട്ടുണ്ട്. തങ്ങൾക്ക് ആവശ്യത്തിനുള്ള സ്ട്രൈക്കർമാർ ഉണ്ട് എന്നായിരുന്നു ഇന്റർ പരിശീലകൻ പറഞ്ഞിരുന്നത്.
Paulo Dybala, prioridad para Mourinho
— TyC Sports (@TyCSports) July 12, 2022
El argentino, ya ex jugador de la Juventus, se habría convertido en el pedido principal de Mou para reforzar su plantel.https://t.co/pdcOAujWYl
നിലവിൽ ഈ അർജന്റൈൻ സൂപ്പർ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നത് മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ റോമയാണ്.റോമയുടെ പരിശീലകനായ മൊറിഞ്ഞോക്ക് താരത്തിൽ വലിയ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ഡിബാലക്ക് മുൻഗണന നൽകാൻ മൊറിഞ്ഞോ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൊറയ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഡിബാലക്ക് വേണ്ടി രംഗത്തുണ്ട് എന്നുള്ളത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിലവിൽ ആ പൊസിഷനിലേക്ക് താരങ്ങളെ ആവശ്യമില്ല എന്നുള്ള നിലപാടിലാണ് നിലവിൽ എറിക്ക് ടെൻ ഹാഗുള്ളത്.അതേസമയം റൊണാൾഡോ യുണൈറ്റഡ് വിടുകയാണെങ്കിൽ ഒരുപക്ഷേ ടെൻ ഹാഗ് ഡിബാലയെ പരിഗണിച്ചേക്കും. ഏതായാലും നിലവിൽ റോമ തന്നെയാണ് ഡിബാലക്ക് വേണ്ടി മുൻപന്തിയിലുള്ളത്. താരം ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.