ഇനിയും റെക്കോർഡുകൾ സ്വന്തമാക്കണം, ആത്മവിശ്വാസത്തോടെ ക്രിസ്റ്റ്യാനോ പറയുന്നു!

ചാമ്പ്യൻസ് ലീഗിലെ പരാജയത്തെ തുടർന്ന് ഏറെ വിമർശനങ്ങളും ട്രാൻസ്ഫർ അഭ്യൂഹങ്ങളും വിധേയനാവേണ്ടി വന്ന താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ അടുത്ത മത്സരത്തിൽ, കാഗ്ലിയാരിക്കെതിരെ ഹാട്രിക്ക് നേടിക്കൊണ്ടാണ് റൊണാൾഡോ വിമർശകരുടെ വായടപ്പിച്ചത്. ഈ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി മറികടന്നിരുന്നു. പെലെ തന്റെ കരിയറിൽ നേടിയ ആകെ ഗോളുകളുടെ എണ്ണം ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നിരുന്നു. ഇതിന് ശേഷം ഇനിയും റെക്കോർഡുകൾ കരസ്ഥമാക്കണമെന്ന അടങ്ങാത്ത ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇനിയും ഒരുപാട് നേടണമെന്ന ആഗ്രഹം ക്രിസ്റ്റ്യാനോ അറിയിച്ചത്.

” ഇനിയും ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാനുണ്ട് എന്നറിയാം.നമ്മൾക്കൊരുമിച്ച് അത്‌ നേടിയെടുക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ലക്ഷ്യങ്ങളാണ് ഞാൻ എന്ന വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ലക്ഷ്യങ്ങളെ പിന്തുടരുന്നത് ഞാൻ ഒരിക്കലും നിർത്താൻ പോവുന്നില്ല.മറ്റൊരു റെക്കോർഡ് നേടുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.എനിക്കെപ്പോഴും കൂടുതൽ നേടണമെന്നാണ് ആഗ്രഹം.അത്കൊണ്ടാണ് ആളുകൾ പറയുന്നത് എനിക്ക് ഒരുപാട് എനർജിയുണ്ടെന്നും ഞാൻ ഒരിക്കലും നിർത്താതെന്നും. ചിലപ്പോൾ ശരിയായിരിക്കും. പക്ഷെ ഇതാണ് എന്നെ എപ്പോഴും സജീവമായി നിലനിർത്തുന്നത് ” ക്രിസ്റ്റ്യാനോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *