ഇനിയത് ആവർത്തിക്കില്ല, പിർലോ തുറന്നു പറയുന്നു !
ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ യുവന്റസ് ഉഡിനസിനെ നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുന്നത്. ഈ വർഷത്തെ ആദ്യ മത്സരത്തിനാണ് യുവന്റസ് ഒരുങ്ങുന്നത്. എന്നാൽ ആൻഡ്രിയ പിർലോ പരിശീലിപ്പിക്കുന്ന യുവന്റസ് അത്ര നല്ല നിലയിലല്ല ഇപ്പോഴുള്ളത്. സിരി എയിൽ 24 പോയിന്റുള്ള യുവന്റസ് ആറാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ എസി മിലാനുമായി പത്ത് പോയിന്റിന്റെ വിത്യാസമുണ്ട്. അത് മാത്രമല്ല കഴിഞ്ഞ വർഷത്തെ അവസാന മത്സരം യുവന്റസ് ഓർക്കാൻ ഇഷ്ടപ്പെടാത്തതാവും. എന്തെന്നാൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഫിയോറെന്റിന യുവന്റസിന് തകർത്തു വിട്ടത്. എന്നാൽ അത്പോലെയൊരു തോൽവി ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിർലോ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#Juve, #Pirlo: “#Fiorentina? C’è stata una bella riunione di squadra” 🎙️⬇️ https://t.co/rLVq3JlVpd
— Tuttosport (@tuttosport) January 2, 2021
” ഞാൻ ഫിയോറെന്റീനക്കെതിരെയുള്ള മത്സരത്തെ കുറിച്ച് എന്റെ ടീമുമായി ചർച്ചകൾ നടത്തിയിരുന്നു. മത്സരത്തിൽ ടീമിന്റെ മനോഭാവം തീർത്തും തെറ്റായിരുന്നു. ആ മനോഭാവത്തോടെയാണ് കളിക്കുന്നതെങ്കിൽ ടീമിന് എവിടെയുമെത്താനാവില്ല. അത്തരത്തിലുള്ള ഒന്ന് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. ഉഡിനസിനെതിരെയുള്ള മത്സരം ബുദ്ധിമുട്ടായിരിക്കുമെന്നറിയാം. അവർ ഫിസിക്കലായും ഓർഗനൈസ്ഡ് ആയും മികച്ച നിലയിലാണ്. അത്കൊണ്ട് തന്നെ ഞങ്ങൾ വളരെയധികം സൂക്ഷിച്ചു കളിക്കേണ്ടിയിരിക്കുന്നു ” പിർലോ പറഞ്ഞു.
"Mai più partite come quella con la Fiorentina" ❌
— Goal Italia (@GoalItalia) January 2, 2021
Il messaggio di Pirlo alla vigilia di #JuveUdinese ⚪️⚫️🗣https://t.co/RYcHUaRW9A