ഇത് ചരിത്രത്തിലാദ്യം, യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ഇറ്റാലിയൻ ടീമുകളുടെ വാഴ്ച്ച.

യൂറോപ്പിലെ യുവേഫയുടെ കോമ്പറ്റീഷനുകൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കോൺഫറൻസ് ലീഗിലുമൊ ക്കെ ഇപ്പോൾ സെമിഫൈനൽ ലൈനപ്പുകൾ പൂർത്തിയായി കഴിഞ്ഞു. ഇറ്റാലിയൻ ടീമുകളുടെ ഒരു ആധിപത്യമാണ് നമുക്ക് ഇത്തവണ കാണാൻ കഴിയുക.

ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് അഞ്ച് ഇറ്റാലിയൻ ടീമുകൾ യുവേഫയുടെ മേജർ കോമ്പറ്റീഷനുകളിൽ ഒരേ സമയം സെമിഫൈനൽ പ്രവേശനം സാധ്യമാക്കുന്നത്.ഇതിനുമുൻപ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. രണ്ട് ഇക്കാര്യം ക്ലബ്ബുകളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.ചിരവൈരികളായ AC മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയിട്ടുള്ളത്.

സെമിയിൽ ഈ രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുക. അതിനർത്ഥം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു ഇറ്റാലിയൻ ടീം ഉണ്ടാവും എന്നുള്ളതാണ്.മെയ് 10,മെയ് 16 എന്നീ തിയ്യതികളിലാണ് ഇന്റർമിലാനും Ac മിലാനും തമ്മിലുള്ള ഈ മത്സരങ്ങൾ നടക്കുക.

യൂറോപ്പ ലീഗിലും രണ്ട് ഇറ്റാലിയൻ ക്ലബ്ബുകൾ സെമി ഫൈനലിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.യുവന്റസ്, റോമ എന്നിവരാണ് സെമിയിൽ എത്തിയിട്ടുള്ളത്. കരുത്തരായ സെവിയ്യയാണ് സെമിയിൽ യുവന്റസിനെ നേരിടുക. അതേസമയം മറ്റൊരു സെമിയിൽ റോമയും ബയേർ ലെവർകൂസനും തമ്മിലാണ് ഏറ്റുമുട്ടുക.യുവേഫ യൂറോപ കോൺഫറൻസ് ലീഗിൽ സെമിയിൽ എത്തിയിരിക്കുന്ന ഇറ്റാലിയൻ ഫിയോറെന്റിനയാണ്. സെമി ഫൈനലിൽ ബേസലിനെയാണ് ഫിയോറെന്റിന നേരിടുക.

ഏതായാലും ഇറ്റാലിയൻ ക്ലബ്ബുകൾ മികവ് പുലർത്തുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഈ സെമിഫൈനൽ പ്രവേശനങ്ങൾ.എസി മിലാൻ തങ്ങളുടെ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നത് ഇറ്റാലിയൻ ആരാധകർക്ക് പുറമെ ഫുട്ബോൾ ആരാധകർക്ക് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *