ഇകാർഡിയെ സ്വന്തമാക്കാൻ പിഎസ്ജി, പുതിയ ഓഫറുമായി ഇന്ററിനെ സമീപിച്ചു

കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലാണ് ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ താരം മൗറോ ഇകാർഡി പിഎസ്ജിയിലേക്ക് ചേക്കേറിയത്. ലോണടിസ്ഥാനത്തിലായിരുന്നു ഏറെ കാലം ഇന്ററിൽ പന്തുതട്ടിയ ഇകാർഡി പിഎസ്ജിയുടെ തട്ടകത്തിലെത്തിയത്. എന്നാലിപ്പോൾ താരത്തിന്റെ ലോൺ കാലാവധി അവസാനിക്കുകയാണ്. താരത്തെ കൈവിടാനാണേൽ പിഎസ്ജി ഒരുക്കവുമല്ല. കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരത്തെ ഭാവിയിൽ ടീമിന് ആവിശ്യമുണ്ടെന്നാണ് ക്ലബിന്റെ കണക്കുക്കൂട്ടലുകൾ. പ്രത്യേകിച്ച് പിഎസ്ജിയുടെ സ്ട്രൈക്കെർമാർ എല്ലാം തന്നെ ട്രാൻസ്ഫർ വിൻഡോയിൽ മറ്റു ക്ലബുകളുടെ നോട്ടപുള്ളികളായ ഈയൊരു സാഹചര്യത്തിൽ. അത്കൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് പിഎസ്ജി ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.

നിലവിൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ എഡിൻസൺ കവാനി ടീം വിടാനുള്ള സാധ്യതകൾ ഏറെയാണ്. വരും വർഷങ്ങളിൽ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കെയ്‌ലിൻ എംബാപ്പെയും ടീം വിട്ടേക്കും. പ്രത്യേകിച്ച് റയൽ, ബാഴ്‌സ തുടങ്ങിയവരാണ് ഇരുവർക്കും പിന്നിൽ. അത്കൊണ്ട് തന്നെ ഇകാർഡിയെ പോലെയുള്ള സ്ട്രൈക്കെർമാരെ നിലനിർത്തേണ്ടത് ക്ലബിന്റെ ആവിശ്യമാണ്. അത്കൊണ്ടാണ് പുതിയൊരു ഓഫർ ക്ലബ് ഇന്ററിന് മുന്നിൽ വെച്ചത്. അൻപത് മില്യൺ യുറോയാണ് താരത്തിന് വേണ്ടി പിഎസ്ജി ഇന്ററിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ പത്ത് മില്യൺ യുറോ അഡീഷണൽ ആയിട്ടും ഇന്ററിന് ലഭ്യമാവും.എന്നാൽ ഈ ഓഫറിനോട് ഇന്റർമിലാൻ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.

ലോണിലെ കരാർ പ്രകാരം ഇകാർഡിയെ സ്വന്തമാക്കാൻ പിഎസ്ജി എഴുപത് മില്യൺ യുറോയാണ് നൽകേണ്ടത്. എന്നാൽ ഈയൊരു തുക താരത്തിന് വേണ്ടി ചിലവഴിക്കാൻ പിഎസ്ജി ഒരുക്കമല്ല. അൻപത് മില്യൺ യുറോയാണ് താരത്തിന് വേണ്ടി പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതായാലും ഇന്റർമിലാന്റെ മറുപടിക്ക് കാത്തിരിക്കുകയാണ് പിഎസ്ജിയും ഇകാർഡിയും. സെപ്റ്റംബറിൽ പിഎസ്ജിയിൽ എത്തിയ ശേഷം അവസരം തകർപ്പൻ പ്രകടനം തന്നെയാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാ കോംപിറ്റീഷനുകളിലുമായി ആകെ കളിച്ച ഇരുപത്തിയെട്ട് മത്സരങ്ങളിൽ ഇരുപത് തവണ വലകുലുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയിൽ താരം ക്ലബിന് ഒരു മുതൽകൂട്ടാവുമെന്ന കണക്കുക്കൂട്ടലുകളിലാണ് പിഎസ്‌ജി.

Leave a Reply

Your email address will not be published. Required fields are marked *