ആ ഫ്രീകിക്ക് ഗോൾ തനിക്ക് അത്യാവശ്യമായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇന്നലെ സിരി എയിൽ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ടോറിനോയെ യുവന്റസ് തകർത്തു വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന പ്രകടനമായിരുന്നു സൂപ്പർ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു ഫ്രീകിക്ക് ഗോളും ഒരു അസിസ്റ്റും നേടി മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരമായി മാറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. യുവന്റസ് ജേഴ്‌സിയിൽ നാല്പത്തിമൂന്ന് ഫ്രീകിക്ക് ശ്രമങ്ങൾക്കൊടുവിലാണ് താരം തന്റെ ആദ്യഫ്രീകിക്ക് ഗോൾ കണ്ടെത്തിയത്. ഈ ഫ്രീകിക്ക് ഗോൾ തനിക്ക് അത്യാവശ്യമായിരുന്നു എന്നറിയിച്ചിരിക്കുകയാണിപ്പോൾ താരം. മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയ നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു ഈ ഫ്രീകിക്ക് ഗോൾ തനിക്ക് അനിവാര്യമായി വന്നതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടത്.
CRISTIANO WITH A FREEKICK GOOOOOOAAAAL 🐐 pic.twitter.com/m8L3lziDrt
— Baran (@RonaIdoEdition) July 4, 2020
” ശരിക്കും എനിക്ക് ആ ഫ്രീകിക്ക് അത്യാവശ്യമായിരുന്നു. എന്തെന്നാൽ എനിക്കെന്റെ ആത്മവിശ്വാസം വീണ്ടെടുക്കണമായിരുന്നു. ഇതൊരു കഠിനമേറിയ മത്സരമായിരിക്കുമെന്ന് തങ്ങൾക്കറിയാമായിരുന്നു. അത്കൊണ്ട് തന്നെ ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്തിരുന്നു. അതുവഴി ഞങ്ങൾക്ക് ജയം നേടാൻ സാധിക്കുകയും രണ്ടാം സ്ഥാനക്കാരായ ലാസിയോയുടെ മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുകയും ചെയ്തു. ഇന്ന് ഞങ്ങൾ ലക്ഷ്യം വെച്ചത് എന്താണോ അത് ഞങ്ങൾ നേടിയെടുത്തു. ആരൊക്കെ ഗോൾ നേടുന്നു എന്നതിന് ഞങ്ങൾ പ്രാധാന്യം നൽകാറില്ല. എപ്പോഴും മുൻഗണന നൽകുന്നത് ടീമിന്റെ വിജയത്തിന് വേണ്ടിയാണ് തീർച്ചയായും നല്ല രീതിയിലാണ് ക്ലബ് മുന്നോട്ട് പോവുന്നത്. മിലാനെതിരായ മത്സരത്തിലും ജയം തുടരാൻ ഞങ്ങൾ ശ്രമിക്കും. അതും ബുദ്ദിമുട്ടേറിയ മത്സരമായിരിക്കുമെന്ന് അറിയാം ” ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
⭐ @Cristiano Ronaldo says he is back at his best after scoring from a ⚽ freekick for @juventusfcen for the first time in almost 2️⃣ years! 💪https://t.co/mMfmunhfq2
— FOX Sports Asia (@FOXSportsAsia) July 5, 2020