ആർതർ ക്ലബ് വിട്ടാൽ മറ്റൊരു ബ്രസീലിയൻ താരത്തെ പകരക്കാരനായി കണ്ടു വെച്ച് യുവന്റസ്!
യുവന്റസിന്റെ ബ്രസീലിയൻ മധ്യനിര താരമായ ആർതർ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. ഇതിൽ അസംതൃപ്തനായ താരം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയേക്കും.
അത്കൊണ്ട് തന്നെ താരത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണം ഇപ്പോൾ തന്നെ യുവന്റസ് ആരംഭിച്ചിട്ടുണ്ട്.മറ്റൊരു ബ്രസീലിയൻ താരമായ ബ്രൂണോ ഗിമിറസിനെയാണ് യുവന്റസ് ഇപ്പോൾ ആ സ്ഥാനത്തേക്ക് കണ്ടു വെച്ചിരിക്കുന്നത്. നിലവിൽ ലീഗ് വൺ ക്ലബ്ബായ ലിയോണിന് വേണ്ടിയാണ് ബ്രൂണോ കളിച്ചു കൊണ്ടിരിക്കുന്നത്.
Lyon's Bruno Guimarães (24) is Juventus' priority replacement should Arthur Melo leave Italy this month and contact has been made with OL, according to @IgnazioGenuardi.https://t.co/PDVOmB6yem
— Get French Football News (@GFFN) January 18, 2022
24-കാരനായ താരത്തെ ഈ ജനുവരിയിൽ തന്നെ എത്തിക്കാനാണ് യുവന്റസിന്റെ പദ്ധതി.പക്ഷെ യുവന്റസിനു കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എന്തെന്നാൽ പ്രീമിയർലീഗ് വമ്പൻമാരായ ആഴ്സണലും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഗണ്ണേഴ്സിന്റെ പരിശീലകനായ ആർടെറ്റ മധ്യനിര ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
അതേസമയം ലിയോൺ താരത്തെ വിട്ടു നൽകുമോ എന്നുള്ളത് ചോദ്യചിഹ്നമാണ്.ലോണിൽ വിട്ടുനൽകാൻ ലിയോണിനെ താല്പര്യമില്ല.വലിയ രൂപത്തിലുള്ള തുകയാണ് ലിയോണിന്റെ ആവശ്യം. താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കാനായി കരാർ പുതുക്കാനുള്ള ശ്രമങ്ങളും നിലവിൽ ലിയോൺ നടത്തുന്നുണ്ട്.ഈ സീസണിൽ ആകെ 22 മത്സരങ്ങൾ കളിച്ച ബ്രൂണോ 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്.