ആശങ്ക വേണ്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടർന്നേക്കും!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ പറ്റി നിരവധി ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പുറത്തു വന്നിരുന്നു. റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു വാർത്തകൾ. പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുമായി ബന്ധപ്പെടുത്തി കൊണ്ടും റൂമറുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു യുവന്റസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇക്കാരണത്താലാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടാൻ ആലോചിക്കുന്നത് എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ ആശങ്കകളെ അസ്ഥാനത്താക്കുന്ന ഒരു റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
Cristiano Ronaldo podría continuar en Juventus
— TyC Sports (@TyCSports) July 4, 2021
El delantero portugués analiza la posibilidad de seguir en la Vecchia Signora, pese a los rumores de una posible salida del club.https://t.co/DFsqxAt4oR
2022-ലാണ് റൊണാൾഡോയും യുവന്റസും തമ്മിലുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ വേണ്ടി താരത്തിന്റെ ഏജന്റായ ജോർഗെ മെൻഡസ് ക്ലബ്ബിനെ സമീപിച്ചു എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്.റൊണാൾഡോക്ക് യുവന്റസ് വിടാൻ ഉദ്ദേശമില്ലെന്നും കുറച്ചു കാലം കൂടി സിരി എയിൽ തന്നെ തുടരാനാണ് റൊണാൾഡോ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. മോശം പ്രകടനത്തെ തുടർന്ന് പരിശീലകസ്ഥാനത്ത് നിന്നും പിർലോയെ നീക്കം ചെയ്തിരുന്നു. കൂടാതെ അല്ലെഗ്രിയെ ടീമിൽ എത്തിക്കുകയും ചെയ്തിരുന്നു. അല്ലെഗ്രിക്ക് കീഴിൽ യുവന്റസ് ശക്തിയോടെ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.