ആന്റി-മൊറിഞ്ഞിസം : വിമർശകർക്കെതിരെ തിരിച്ചടിച്ച് മൊറിഞ്ഞോ!

ഈ സീസണിൽ ഒരു മോശം തുടക്കമായിരുന്നു മൊറിഞ്ഞോയുടെ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് ലഭിച്ചിരുന്നത്.തുടക്കത്തിൽ അവർക്ക് നിരവധി തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ അവസാനത്തെ രണ്ടു മത്സരങ്ങളിൽ വിജയിച്ചത് റോമയെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന കാര്യമാണ്.എന്നിരുന്നാലും പോയിന്റ് പട്ടികയിൽ ഇപ്പോഴും അവർ പത്താം സ്ഥാനത്താണ് ഉള്ളത്.

മോശം തുടക്കം ലഭിച്ചതോടെ പരിശീലകനായ മൊറിഞ്ഞോയെ പുറത്താക്കണമെന്ന് ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നിരുന്നു. എന്നാൽ തന്റെ വിമർശകർക്കെതിരെ തിരിച്ചടിച്ചുകൊണ്ട് മൊറിഞ്ഞോ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇവിടെ ഒരു ആന്റി – മൊറിഞ്ഞിസം നിലനിൽക്കുന്നുണ്ട് എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഇവിടെ ഒരു ആന്റി-മൊറിഞ്ഞിസം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് റോമിൽ.രണ്ട് ഭാഗത്തും അത്തരത്തിലുള്ള ആളുകളെ നമുക്ക് കാണാം.റോമ വിജയിക്കാത്ത സാഹചര്യത്തിലും റോമക്ക് യൂറോപ്പ്യൻ കിരീടങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലും ഹാപ്പിയായി കൊണ്ട് തുടരുന്ന ആളുകളാണ് ആന്റി-മൊറിഞ്ഞസിന്റെ വക്താക്കൾ. ഒരുപാട് ആളുകളെ ഞാൻ പരിചയപ്പെടുന്നുണ്ട്, അവർക്കൊക്കെ ഞാൻ എങ്ങനെയുള്ള ആളുകളാണെന്ന് വ്യക്തമായി അറിയാം. ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത് അടുത്ത മത്സരത്തിലാണ്. കഴിഞ്ഞതിന് പ്രാധാന്യം നൽകാറില്ല ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

നേരത്തെ റോമക്ക് യൂറോപ്യൻ കോൺഫറൻസ് ലീഗ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് മൊറിഞ്ഞോ. അദ്ദേഹത്തെ കൊണ്ടുവരാൻ സൗദി അറേബ്യ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം ആ ഓഫറുകൾ നിരസിക്കുകയായിരുന്നു.പക്ഷേ ഭാവിയിൽ സൗദി അറേബ്യയിൽ വർക്ക് ചെയ്യുമെന്ന് മൊറിഞ്ഞോ തുറന്നുപറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *