അർജന്റൈൻ സൂപ്പർ താരത്തെ സ്വന്തമാക്കണം,നീക്കങ്ങൾ അതിവേഗത്തിലാക്കി യുവന്റസ്!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഈ കഴിഞ്ഞ സീസണോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് താരം ക്ലബ് വിട്ടിരിക്കുന്നത്. പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഡിമരിയയുള്ളത്.
താരത്തിന് വേണ്ടി നിലവിൽ രണ്ട് ക്ലബ്ബുകളാണ് രംഗത്തുള്ളത്. സ്പാനിഷ് വമ്പന്മാരായ fc ബാഴ്സലോണ, ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എന്നിവരാണ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉള്ളത്.എന്നാൽ യുവന്റസ് തന്നെയാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്.
Ángel Di María deal. Juventus are in direct contact with player’s camp as final details are now being discussed – he’s the priority target for Juve after Pogba deal completed. ⚪️⚫️ #Juve
— Fabrizio Romano (@FabrizioRomano) June 26, 2022
Juventus are pushing for Di María, still waiting for the final green light. pic.twitter.com/bC2jYSDxMH
മാത്രമല്ല യുവന്റസ് ഇപ്പോൾ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.ഡി മരിയയുടെ അധികൃതരുമായി നേരിട്ട് തന്നെ യുവന്റസ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസിന് സാധിച്ചിരുന്നു.ഇനി യുവന്റസ് മുൻഗണന നൽകുന്നത് ഡി മരിയക്ക് തന്നെയാണ്.
അതുകൊണ്ടുതന്നെ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് യുവന്റസ് നടത്തുന്നത്. ഉടൻതന്നെ ഡി മരിയ സമ്മതം മൂളുമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.അതേസമയം ബാഴ്സയും താരത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. വേൾഡ് കപ്പ് വർഷമായതിനാൽ മികച്ച ഒരു ടീമിനെ തന്നെയാണ് ഡി മരിയ ലക്ഷ്യം വെക്കുന്നത്.