അർജന്റൈൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ പ്രതീക്ഷ കൈവിട്ട് യുവന്റസ്!
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പിഎസ്ജി വിട്ടുകൊണ്ട് യുവന്റസിലേക്ക് എത്തിയത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരത്തെ യുവന്റസ് സ്വന്തമാക്കിയത്. ഖത്തർ വേൾഡ് കപ്പിന് മുന്നേ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നു പരേഡസ് പിഎസ്ജി വിട്ടത്.
എന്നാൽ പരേഡസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നല്ല രൂപത്തിലല്ല പുരോഗമിച്ചിട്ടുള്ളത്.യുവന്റസിൽ ഇതുവരെ ഒരു മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പരിക്ക് മൂലം ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
ഈ സീസണിൽ 7 ലീഗ് മത്സരങ്ങളാണ് പരേഡസ് യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ളത്. മാത്രമല്ല യുവന്റസ് ഇപ്പോൾ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായിരുന്നു.സിരി എയിൽ എട്ടാം സ്ഥാനത്തുമാണ് നിലവിൽ യുവന്റസുള്ളത്.
Report: PSG Loanee Paredes’ Future at Juventus Gets a Crucial Update https://t.co/AhAAouMRln
— PSG Talk (@PSGTalk) October 27, 2022
ഈ സീസണിനു ശേഷം പരേഡസിനെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷൻ യുവന്റസിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നു. 22 മില്യൺ യൂറോ പിഎസ്ജിക്ക് നൽകിയാൽ താരത്തെ സ്ഥിരമായി നിലനിർത്താം.എന്നാൽ പരേഡസിന്റെ കാര്യത്തിൽ യുവന്റസ് പ്രതീക്ഷ കൈവിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം താരം പിഎസ്ജിയിലേക്ക് തന്നെ മടങ്ങേണ്ടി വന്നേക്കും. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം മറ്റൊരു അർജന്റൈൻ താരമായ എയ്ഞ്ചൽ ഡി മരിയയും യുവന്റസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് പരിക്കേറ്റതും യുവന്റസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയേൽപ്പിച്ച ഒരു കാര്യമായിരുന്നു.