അർജന്റൈൻ സൂപ്പർ താരങ്ങളെ ടീമിലേക്കെത്തിക്കണം : നീക്കങ്ങൾ ആരംഭിച്ച് സിരി എയിലെ പുതുമുഖക്കാർ!

അടുത്ത സിരി എ സീസണിലേക്ക് യോഗ്യത നേടാൻ മോൺസ എന്ന ക്ലബ്ബിന് സാധിച്ചിരുന്നു. നാല് വർഷങ്ങൾക്കു മുമ്പ് സിരി സിയിലായിരുന്നു ഇവർ കളിച്ചിരുന്നത്. അവിടെ നിന്നാണ് ഈയൊരു കുതിപ്പ് മോൺസ എഫ്സി നടത്തിയിട്ടുള്ളത്.

ഏതായാലും അടുത്ത സീസണിൽ വലിയ ലക്ഷ്യങ്ങളുമായാണ് മോൺസ വരുന്നത്. അതായത് അർജന്റൈൻ സൂപ്പർ താരങ്ങളായ പൗലോ ഡിബാലയെയും മൗറോ ഇക്കാർഡിയെയും ഒരുമിച്ച് ടീമിലേക്ക് എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. മാത്രമല്ല സിരി എ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.ടീമിന്റെ ഉടമസ്ഥനായ സിൽവിയോ ബെർലുസ്ക്കോണി ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഇതുവരെ സിരി എയിൽ കളിച്ചിട്ടില്ല.പക്ഷേ ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം എന്നുള്ളത് സിരി എ കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കുക എന്നുള്ളതാണ്.മൗറോ ഇക്കാർഡിയെ മോൺസയിൽ എത്തിക്കാനുള്ള വലിയ ഒരു അവസരം നിലവിലുണ്ട്. അദ്ദേഹം ക്ലബ്ബിൽ എത്തിക്കൊണ്ട് ഇന്ററിനെതിരെ ഒരു ഗോൾ നേടുന്നത് ആലോചിച്ചു നോക്കൂ.ഞാൻ ഗല്ലിയാനിയിൽ വിശ്വാസമർപ്പിക്കുന്നു ” ഇതാണ് സിൽവിയോ പറഞ്ഞിട്ടുള്ളത്.

മോൺസയുടെ സഹ ഉടമസ്ഥനായ ഗല്ലിയാനി ഇക്കാർഡിയുടെ ഏജന്റായ വാണ്ട നരയുടെ സുഹൃത്താണ്.അത്കൊണ്ട് തന്നെ ഇദ്ദേഹം ഇക്കാർഡിയെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.അതേസമയം ഡിബാലയെ സ്വന്തമാക്കുക എന്നുള്ളത് മോൺസക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്.ബലോടെല്ലി,കെവിൻ പ്രിൻസ് ബോട്ടങ്ങ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ച് പരിചയമുള്ള ക്ലബ് കൂടിയാണ് മോൺസ.

Leave a Reply

Your email address will not be published. Required fields are marked *