അർജന്റൈൻ താരം ഗോൾ നേടി, യുവന്റസിന് അട്ടിമറി തോൽവി!
ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ യുവന്റസിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് ബെനവെന്റോയോട് പരാജയമറിഞ്ഞത്.മത്സരത്തിന്റെ 69-ആം മിനുട്ടിൽ അർജന്റൈൻ താരം അഡോൾഫോ ഗൈച്ച് നേടിയ ഗോളാണ് ബെനവെന്റോക്ക് ജയം നേടികൊടുത്തത്.മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാൻ സാധിക്കാതെ പോയതാണ് യുവന്റസിന് വിനയായത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മൊറാറ്റ എന്നിവർ അണിനിരന്നിട്ടും ഗോൾ നേടാൻ യുവന്റസിന് സാധിച്ചില്ല.
Juventus have lost a Serie A game to Benevento for the first time in their history.
— Squawka Football (@Squawka) March 21, 2021
What a result for Filippo Inzaghi’s men. pic.twitter.com/5TI9vW9DdJ
തോൽവിയോടെ യുവന്റസിന്റെ സിരി എ കിരീടപ്രതീക്ഷകൾ മങ്ങിതുടങ്ങുകയാണ്.നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്.27 മത്സരങ്ങളിൽ നിന്ന് 55 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം.ഒന്നാം സ്ഥാനത്തുള്ള ഇന്റർമിലാനുമായി പത്ത് പോയിന്റിന്റെ വിത്യാസമുണ്ട് യുവന്റസിന്.അതേസമയം മത്സരത്തിന് മുന്നോടിയായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിന് മുന്നേ യുവന്റസ് ആദരിച്ചു.770 കരിയർ ഗോളുകൾ നേടിയതിന് പിന്നാലെയാണ് യുവന്റസ് ക്രിസ്റ്റ്യാനോയെ ആദരിച്ചത്.GOAT എന്നെഴുതിയ ജേഴ്സി കൈമാറികൊണ്ടാണ് യുവന്റസ് താരത്തെ ആദരിച്ചത്.
It’s official, Cristiano Ronaldo is the GOAT 🐐
— Goal (@goal) March 21, 2021
He’s got a shirt to prove it 😏
770 career goals 👑 pic.twitter.com/9HKDSmTQAX