അലെഗ്രിയെ പുറത്താക്കില്ല, പക്ഷേ എനിക്ക് നാണക്കേടും ദേഷ്യവും തോന്നുന്നു : ആഗ്നല്ലി
വളരെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് കടന്നുപോകുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫ യുവന്റസിനെ അട്ടിമറിച്ചിരുന്നു . എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസിനെ മക്കാബി ഹൈഫ നാണം കെടുത്തിയത്. മാത്രമല്ല അവസാനമായി കളിച്ച ഒമ്പത് മത്സരങ്ങളിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് യുവന്റസിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.
ഏതായാലും ഈ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പ്രസിഡന്റായ ആൻഡ്രിയ ആഗ്നല്ലി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ഈ അവസ്ഥയിൽ തനിക്ക് നാണക്കേടും ദേഷ്യവും തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എന്നാൽ പരിശീലകനായ അലെഗ്രിയെ പുറത്താക്കില്ലെന്നും ഇദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.ആഗ്നല്ലിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
The pressure is mounting on Massimiliano Allegri at Juventus 😰
— GOAL News (@GoalNews) October 11, 2022
” ഇത് പരിശീലകന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണ് എന്ന് ഞാൻ കരുതുന്നുല്ല. കേവലം ഒരു ടാക്കിൾ പോലും മത്സരത്തിൽ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.അലെഗ്രി കുറഞ്ഞത് ഈ സീസണിന്റെ അവസാനം വരെയെങ്കിലും തുടരും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് നാണക്കേടും ദേഷ്യവും തോന്നുന്നുണ്ട് . പക്ഷേ മനസ്സിലാക്കേണ്ട കാര്യം 11 പേരാണ് കളിക്കുന്നത് എന്നാണ്.തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്.ഒരു വ്യക്തിക്ക് മാത്രമല്ല.ഇത് ടീമിന്റെ മൊത്തം പ്രശ്നമാണ്.ഞങ്ങൾ ആരാധകരോട് ക്ഷമ ചോദിക്കുന്നു.കാരണം ഇത് അവർക്കും നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യമാണ് ” ആഗ്നല്ലി പറഞ്ഞു.
യുവന്റസിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി എന്നുള്ളത് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.നിലവിൽ സിരി എയിൽ എട്ടാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.9 മത്സരങ്ങളിൽ നിന്ന് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ഇവർക്ക് നേടാൻ സാധിച്ചിട്ടുള്ളത്.