അത്യുജ്ജലപ്രകടനവുമായി ക്രിസ്റ്റ്യാനോ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ഇന്നലെ ഉഡിനസിനെതിരെ നടന്ന മത്സരത്തിൽ വമ്പൻ ജയം കരസ്ഥമാക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ യുവന്റസ് വിജയം നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഫിയോറെന്റീനക്കെതിരെ നടന്ന മത്സരത്തിലേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാനും ഇതുവഴി യുവന്റസിന് സാധിച്ചു. മത്സരത്തിൽ യുവന്റസിനെ തോളിലേറ്റിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ താരത്തിന്റെ മികവിലാണ് യുവന്റസ് തകർപ്പൻ ജയം നേടിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരവും ക്രിസ്റ്റ്യാനോ തന്നെ. ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം 9.8 ആണ് റൊണാൾഡോക്ക്‌ ലഭിച്ച റേറ്റിംഗ്. മത്സരത്തിലെ യുവന്റസ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

യുവന്റസ് : 7.20
ക്രിസ്റ്റ്യാനോ : 9.8
ദിബാല : 8.4
റാംസി :7.4
ബെന്റാൻക്കർ : 8.4
മക്കെന്നി : 6.7
ചിയേസ : 8.5
സാൻഡ്രോ : 7.1
ലൈറ്റ് : 6.7
ബൊനൂച്ചി : 7.2
ഡാനിലോ : 8.3
സെസ്‌നി : 6.6
കുലുസെവ്സ്ക്കി : 6.1-സബ്
ഫ്രബോട്ട: 6.0-സബ്
ബെർണാഡ്ഷി : 5.9-സബ്
ചില്ലിനി : 6.0-സബ്
ആർതർ : 6.2-സബ്

Leave a Reply

Your email address will not be published. Required fields are marked *