ക്രിസ്റ്റ്യാനോക്ക് ഗോളടി തുടരണം, ലാസിയോക്കെതിരെയുള്ള യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു !
സിരി എയിലെ തന്റെ ഗോളടി മികവ് തുടരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് വീണ്ടുമിറങ്ങുന്നു. സിരി എയിൽ നടക്കുന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ലാസിയോയാണ് യുവന്റസിന്റെ എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം. ലാസിയോയുടെ മൈതാനത്ത് വെച്ചാണ് യുവന്റസിന്റെ മത്സരം നടക്കുന്നത്. സിറോ ഇമ്മൊബിലെ അടക്കമുള്ള താരങ്ങൾ പുറത്താണ് എന്നുള്ളത് ലാസിയോക്ക് തിരിച്ചടി നൽകുമെന്ന കാര്യമാണ്. അതേസമയം ക്രിസ്റ്റ്യാനോയാവട്ടെ മികച്ച ഫോമിലുമാണ്. കോവിഡിൽ നിന്നും മുക്തനായ ശേഷം സിരി എയിൽ തിരികെയെത്തിയ റൊണാൾഡോ സ്പെസിയക്കെതിരെ ഇരട്ടഗോളുകൾ നേടിയിരുന്നു. നാലു മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും താരം ഇതുവരെ നേടിക്കഴിഞ്ഞു. ആ മികവ് തുടരാൻ തന്നെയായിരിക്കും താരം ഇന്ന് കളത്തിലിറങ്ങുക. മത്സരത്തിനുള്ള സ്‌ക്വാഡ് പിൾലോ പ്രഖ്യാപിച്ചിട്ടുണ്ട്. അത് താഴെ നൽകുന്നു.
📝 Squad list 🅸🅽 for #LazioJuve! ⚪️⚫️
— JuventusFC (@juventusfcen) November 7, 2020
#FinoAllaFine #ForzaJuve pic.twitter.com/xM5y0cIlDl
ഗോൾകീപ്പർമാർ : സെസ്നി, പിൻസോഗ്ലിയോ, ബുഫൺ
പ്രതിരോധനിരക്കാർ : ഡാനിലോ, ക്വഡ്രാഡോ, ബൊനൂച്ചി, ഡെമിറാൽ, ഡ്രാഗുസിൻ, ഫ്രബോട്ട
മധ്യനിരക്കാർ : ആർതർ, മക്കെന്നീ, ചിയേസ, റാബിയോട്ട്, ബെന്റാൻക്കർ, ബെർണാഡ്ഷി, പോർട്ടനോവ, കുലുസെവ്സ്ക്കി
മുന്നേറ്റനിരക്കാർ : ക്രിസ്റ്റ്യാനോ, മൊറാറ്റ, ഡിബാല
✈️ En route to the 𝕰𝖙𝖊𝖗𝖓𝖆𝖑 𝕮𝖎𝖙𝖞 ⚪️⚫️#LazioJuve #ForzaJuve pic.twitter.com/a0IvjnDzRh
— JuventusFC (@juventusfcen) November 7, 2020